തൃശൂര്‍: ശബരിമലയെയും ധര്‍മശാസ്താവിനെയും ആര്‍എസ്എസില്‍നിന്നും രക്ഷിക്കണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. എല്‍ഡിഎഫ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കാനം. മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന ഭരണഘടനയുടെ തത്വങ്ങളെ വെല്ലുവിളിച്ചാണ് ശ്രീധരന്‍പിള്ള അയ്യപ്പവിഗ്രഹവുമായി രഥയാത്ര നടത്തുന്നത്.
മതനിരപേക്ഷത തകര്‍ത്തു വര്‍ഗീയത വളര്‍ത്താനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനത്തിനു ഹൈക്കോടതി അനുമതി നല്കിയപ്പോള് അതു നടപ്പിലാക്കി. കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു വിധിയെ ബിജെപി എതിര്‍ക്കുന്നതിനു പിന്നിലെ ഗൂഢാലോചന രാഷ്ട്രീയ ലക്ഷ്യമാണെന്നും കാനം പറഞ്ഞു.