ആലത്തൂർ: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോർഡുകൾ നീക്കംചെയ്യാനുള്ള ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ഇരട്ടത്താപ്പ്. സ്വകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ബോർഡുകൾ നീക്കം ചെയ്ത ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരത്തിലോ സ്തൂപങ്ങളിലോ തൊടാൻ മടി കാട്ടുകയാണ്.
പലയിടത്തും പൊതു സ്ഥലങ്ങളിൽ ജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയാണ് രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും സ്തൂപങ്ങളും സ്ഥിതിചെയ്യുന്നത്. വാഹനങ്ങൾക്ക് പൊതുമരാമത്ത് റോഡരികിൽ നിർത്തിയിടാൻ പറ്റാത്ത രീതിയിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത തട്ടുകടകളും കൈയേറ്റങ്ങളും ഒഴിപ്പിക്കാനും അധികൃതർ മുൻകൈയെടുക്കുന്നില്ലെന്നാണ് പരാതി.