ടാർഗെറ്റ് പൂർത്തിയാക്കാതിരുന്നതിന് ജീവനക്കാരെ ക്രൂരമായി ശിക്ഷിച്ച മൂന്ന് മാനേജർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ചൈനയിലെ സുൻയിയിലാണ് സംഭവം.
ഒരു ജീവനക്കാരൻ, താനും തന്റെ സഹപ്രവർത്തകരും നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോ ഉൾപ്പെടുയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. മാനേജർമാർ രണ്ടു ജീവനക്കാരെ മറ്റുള്ളവർക്കു മുമ്പിൽ വച്ച് ബെൽറ്റ് കൊണ്ട് തല്ലുകയും ചെയ്തിരുന്നു.
മാത്രമല്ല ഇവരെ കൊണ്ട് ഗ്ലാസിൽ നിറച്ച പാനിയവും കുടിപ്പിക്കുന്നുണ്ട്. ഇത് മൂത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവം സോഷ്യൽമീഡിയയിൽ അതിവേഗം കത്തിപ്പടർന്നതിനെ തുടർന്ന് പോലീസ് മാനേജർമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജീവനക്കാരെ ഏൽപ്പിച്ചിരിക്കുന്ന ടാർഗെറ്റ് ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുവാൻ സാധിച്ചില്ലെങ്കിൽ ടീം ലീഡറെകൊണ്ട് പാറ്റായെ ഭക്ഷിപ്പിക്കുമെന്ന് ജീവനക്കാർ പറയുന്നു. മാത്രമല്ല ഇവരുടെ തല മൊട്ടയടിക്കുന്നതുൾപ്പടെയുള്ള ക്രൂര കൃത്യങ്ങൾ മാനേജർമാർ ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവം പുറത്തായതിനെ തുടർന്ന് ഞെട്ടിയ ആളുകൾ എന്തുകൊണ്ടാണ് ഇവർ ഈ സ്ഥാപനത്തിൽ തന്നെ തുടരുന്നതെന്നും ഈ ജോലി ഉപേക്ഷിച്ചുകൂടായിരുന്നോ എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. അറസ്റ്റിലായ ഈ മാനേജർമാരിൽ ഒരാൾ ഏഴ് ദിവസത്തേക്കും മറ്റ് രണ്ടു പേരെ 10 ദിവസത്തേക്കും ജയിലിൽ അടച്ചിരിക്കുകയാണ്.