വി​ദ്യാ​ർ​ഥി​നി​യു​മാ​യി നാ​ടു​വി​ട്ട യു​വാ​വ് അ​റ​സ്റ്റി​ൽ; മു​ള​ന്തു​രു​ത്തി​ക്ക് സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ശാ​ന്തി​ക്കാ​ര​നാ​ണ് യുവാവ്‌; സംഭവം ഇങ്ങനെ…

ചേ​ർ​ത്ത​ല: എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​നി​യു​മാ​യി നാ​ടു​വി​ട്ട യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്കം ത​ല​യാ​ഴം ആ​റാ​ട്ടു​പു​ഴ വീ​ട്ടി​ൽ അ​രു​ണി (ആ​ൽ​ബി-20) നെ​യാ​ണ് പോ​ക്സോ വ​കു​പ്പു​പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ള​ന്തു​രു​ത്തി​ക്ക് സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ശാ​ന്തി​ക്കാ​ര​നാ​ണ് അ​രു​ണ്‍. ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി ഇ​വി​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ര​ണ്ടി​നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും മൂ​ന്നി​ന് ഇ​രു​വ​രെ​യും ചേ​ർ​ത്ത​ല​യി​ൽ നി​ന്ന് പി​ടി​കൂ​ടു​ക​യും ചെ​യ്തു. ര​ണ്ടി​നു വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട്ടേ​ക്ക് ബ​സി​ൽ പോ​യെ​ങ്കി​ലും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി വീ​ട്ടു​കാ​ർ ഇ​വ​രെ ഫോ​ണി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ടു​ത്ത ബ​സി​ൽ തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി പോ​ലീ​സി​ന് ആ​ദ്യം മൊ​ഴി ന​ല്കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​വ​രെ​യും അ​ന്ന് വീ​ട്ടു​കാ​ർ​ക്കൊ​പ്പം വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ന്ന കൗ​ണ്‍​സി​ലിം​ഗി​ൽ പെ​ണ്‍​കു​ട്ടി യു​വാ​വ് ഉ​പ​ദ്ര​വി​ച്ച വി​വ​ര​ങ്ങ​ൾ പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് വീ​ണ്ടും പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യും പ്ര​തി​യെ വീ​ട്ടി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts