കൊല്ലം :സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ക്ഷേത്രപ്രവേശന വിളംബരംപോലെ നവോത്ഥാന ചരിത്രത്തിലെ നിര്‍ണായ സംഭവങ്ങളുടെ മഹത്വം നിലനിര്‍ത്താന്‍ സമൂഹം ഒരേ മനസോടെ പ്രവര്‍ത്തിക്കണം. മനഃപൂര്‍വ്വം സംഘര്‍ഷത്തിന് ശ്രമിക്കുന്നവരോട് വിട്ടുവീഴ്ച്ചയ്ക്ക് സര്‍ക്കാര്‍ തയാറല്ലെന്നും മന്ത്രി പറഞ്ഞു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ഗോപന് മുഖ്യപ്രഭാഷണം നടത്തി.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. തങ്കപ്പനുണ്ണിത്താന്‍, പ്ലാവറ ജോണ്‍ ഫിലിപ്പ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍, കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. വിജയന്, വനിതാ ക്ഷേമ ഓഫീസര്‍ പി.ജെ. ഉണ്ണിക്കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.