ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന താര വിവാഹത്തിനായി രണ്‍വീർ സിംഗും ദീപിക പദുക്കോണും ഇറ്റലിയിലേക്ക് യാത്രയായി. മുംബൈ എയർപോർട്ടിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പം രണ്‍വീറും ദീപികയും പോകുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ കത്തിപ്പടരുകയാണ്.
നവംബർ 14, 15 ദിവസങ്ങളിലായി ഇറ്റലിയിൽ വച്ചാണ് ഇവരുടെ വിവാഹം നടക്കുന്നത്. അച്ഛനും അമ്മയും സഹോദരിയുമാണ് രണ്‍വീർ സിംഗിനൊപ്പമുണ്ടായിരുന്നത്. വിവാഹത്തോട് അനുബന്ധിച്ച് ഇരുവരും കുറച്ചു നാളുകൾക്കു മുമ്പ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ വസതിയിൽ എത്തിയിരുന്നു.