ഭാര്യയുടെ അവിഹിതബന്ധം വിദേശത്തായിരുന്ന ദിലീപ് അറിഞ്ഞു; ഭര്‍ത്താവിനെ വാഹനമിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച യുവതിയും കാമുകനും കുടുങ്ങി; സംഭവം കാക്കനാട്

കാ​ക്ക​നാ​ട്: ഭ​ർ​ത്താ​വി​നെ വാ​ഹ​ന​മി​ടി​പ്പിച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭാ​ര്യ​യെ​യും കാ​മു​ക​നെ​യും തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച പാ​ല​ക്കാ​ടു നി​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം 28ന് ​വൈ​കി​ട്ട് സീ​പോ​ർ​ട്ട്-​എ​യ​ർ പോ​ർ​ട്ട് റോ​ഡി​ൽ പൂ​ജാ​രി വ​ള​വി​ലാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം.

ക​ള​മ​ശേ​രി സ്വ​ദേ​ശി ദി​ലീ​പ് ഭാ​ര്യ ഐ​ശ്വ​ര്യ(36)​യെ ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ ചെ​ന്ന​പ്പോ​ൾ ഇ​വ​ർ ഓ​ട്ടോ ഡ്രൈ​വ​റാ​യ വ​രാ​പ്പു​ഴ മാ​ട​വ​ന​യി​ൽ ഡെ​ൽ​സ​ണു​മാ​യി അ​യാ​ളു​ടെ ഓ​ട്ടോ​യി​ൽ സം​സാ​രി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടു. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഡെ​ൽ​സ​ൺ ദീ​ലീ​പ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഓ​ട്ടോ​യിൽ ഇ​ടി​ച്ച് തെ​റു​പ്പി​ച്ചശേ​ഷം ഐ​ശ്വ​ര്യ​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി. ദീർഘനാൾ വി​ദേ​ശ​ത്താ​യി​രു​ന്ന ദി​ലീ​പ് അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഐ​ശ്വ​ര്യ​യു​ടെ​യും ഡെ​ൽ​സ​ണി​ന്‍റെ​യും വ​ഴി​വി​ട്ട ബ​ന്ധ​ത്തെ സം​ബ​ന്ധി​ച്ച് ഇ​യാ​ൾ ക​ള​മ​ശേ​രി പോ​ലീ​സി​ൽ നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യും വി​വ​ര​മു​ണ്ട്.

മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് എ​സ്ഐ​മാ​രാ​യ ഷാ​ജു, ഷെ​ബാ​ബ് കാ​സിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കാ​ക്ക​നാ​ട് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ട്ടി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്ത് ജി​ല്ലാ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Related posts