തുടക്കം മുതല്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ വരെ മലയാളികള്‍ കണ്ട ഒരു പ്രണയകഥയാണ് ശ്രീനിഷ് പേളി മാണി ജോഡികളുടേത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വെറുതെ കാണുക മാത്രമായിരുന്നില്ല. അവരതൊരാഘോഷമാക്കുകയായിരുന്നു.
എന്നാല്‍ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളായ ഇരുവരുടെയും പ്രണയം വെറും നാടകമാണെന്നും അതെല്ലാം ഷോയ്ക്കു വേണ്ടിയായിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നിങ്ങള്‍ കരുതുന്നത് പോലെയല്ലെന്നും തങ്ങളുടെ പ്രണയവും വിവാഹ വാര്‍ത്തയും സത്യമാണെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിഷ് ഇപ്പോള്‍.
ഒരു സ്വകാര്യ ചാനലില്‍ നടത്തിയ എന്റര്‍ടെയിന്‍മെന്റ് ഷോയ്ക്കിടെയാണ് വിവാഹക്കാര്യത്തില്‍ ശ്രീനിഷ് വെളിപ്പെടുത്തല്‍ നടത്തിയത്. ആ പ്രണയം സത്യമാണ്, ഈ വര്‍ഷം അവസാനം വിവാഹനിശ്ചയമുണ്ടാകുമെന്നും ശ്രീനിഷ് വ്യക്തമാക്കി. വളരെ വികാരാധീനനായാണ് ശ്രീനിഷ് ഇക്കാര്യം പറഞ്ഞതും.