കോ​ണ്‍​ഗ്ര​സി​നെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ കോ​ണ്‍​ഗ്ര​സ് തി​രി​ച്ചു വ​ര​ണ​മെന്ന് ആ​ഗ്ര​ഹി​ക്കു​ന്നുവെ​ന്ന്  ഉ​മ്മ​ൻ​ചാ​ണ്ടി

ചാ​വ​ക്കാ​ട്: കോ​ണ്‍​ഗ്ര​സി​നെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ കോ​ണ്‍​ഗ്ര​സ് തി​രി​ച്ചു വ​ര​ണ​മെ​ന്നാ​ണ് ഇ​പ്പോ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു. നാ​ലു​വ​ർ​ഷം​കൊ​ണ്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഭാ​വം ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

ചാ​വ​ക്കാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എം.​വി. അ​ബൂ​ബ​ക്ക​ർ, കെ. ​ബീ​രു എ​ന്നീ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തി​രു​വ​ത്ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം.സ്വാ​ത​ന്ത്ര്യ സ​മ​ര​നേ​താ​ക്ക​ളെ പു​തി​യ​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​കൊ​ടു​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും എ​ല്ലാം ത്യ​ജി​ച്ച് അ​വ​ർ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് ന​മ്മ​ൾ അ​നു​ഭ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ചാ​വ​ക്കാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​വി. ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ഐ​സി​സി അം​ഗം, ഡി​സി​സി പ്ര​സി​ഡ​ന്‍റ്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച എം.​വി. അ​ബൂ​ബ​ക്ക​റി​ന്‍റെ ഓ​ർ​മ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നും ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഥ​മ ചെ​യ​ർ​മാ​നി​യു​ര​ന്ന കെ. ​ബീ​രു​വി​ന്‍റെ ഓ​ർ​മ​ക്കാ​യി സ​മ​ർ​പ്പി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പു​ര​സ്കാ​രം പ്ര​വാ​സി വ്യ​വ​സാ​യി ഇ.​പി. മൂ​സ​ഹാ​ജി​ക്കും ഉ​മ്മ​ൻ​ചാ​ണ്ടി സ​മ​ർ​പ്പി​ച്ചു.

കെ. ​ന​വാ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ, മു​ൻ മ​ന്ത്രി കെ.​പി. വി​ശ്വ​നാ​ഥ​ൻ, മു​ൻ എം​എ​ൽ​എ​മാ​രാ​യ പി.​എ. മാ​ധ​വ​ൻ, ടി​വി. ച​ന്ദ്ര​മോ​ഹ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശേ​രി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് ബാ​ബു ചാ​ലി​യാ​ർ, പ്ര​ദീ​പ് ആ​ലി​പ്പി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​എ. ഗോ​പ​പ്ര​താ​പ​ൻ, പി. ​യ​തീ​ന്ദ്ര​ദാ​സ്, എം.​വി. ഹൈ​ദ​രാ​ലി, ഉ​മ്മ​ർ മു​ക്ക​ണ്ട​ത്ത്, കെ.​കെ. കാ​ർ​ത്ത്യാ​യ​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts