കൊല്ലം :നരേന്ദ്രമോദിയുടെ ഭരണംരണ്ടുവർഷം പിന്നിടുന്പോൾ നോട്ട് നിരോധനത്തിന്റെ ഫലമായി രാജ്യത്തിന്റെ സാന്പത്തിക സ്ഥിതി ഗുരുതരമാണെന്നും സമത്വ മേഖലകളും സ്തംഭനത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണെന്നും ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
നിങ്ങൾക്ക് നല്ല ദിനങ്ങൾ നൽകുവാൻ നോട്ട് നിരോധനം കഴിഞ്ഞപ്പോൾ 50 ദിനങ്ങൾ കാക്കുവാൻ പറഞ്ഞ നരേന്ദ്രമോദി 5 വർഷം പൂർത്തിയാകാറായപ്പോൾ ജനരോഷത്തിൽ നിന്നും രക്ഷപ്പെടുവാൻ മൗനിയാകുന്ന പ്രധാനമന്ത്രിയെയാണ് ഭാരതം കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ 2-ാം വാർഷിക ദിനത്തോടനുബന്ധിച്ച് ഡി സി സി കൊല്ലം എസ് ബി ഐ യിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്. ഡി സി സി വൈസ് പ്രസിഡന്റ് എസ് വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കോണ്ഗ്രസ് നേതാക്കളായ എ ഷാനവാസ്ഖാൻ, എ കെ ഹഫീസ്, ചിറ്റുമൂല നാസർ, നടുക്കുന്നിൽ വിജയൻ, എസ് ശ്രീകുമാർ, സന്തോഷ് തുപ്പാശ്ശേരി, ത്രിദീപ് കുമാർ, കെ ആർ വി സഹജൻ, കൃഷ്ണവേണി ശർമ്മ, ആദിക്കാട് മധു, മുനന്പത്ത് വഹാബ്, സിസിലി സ്റ്റീഫൻ, ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.
അബ്ദുൽ റഷീദ്, പനയം ജയപ്രകാശ്, പി ലിസ്റ്റണ്, മഷ്കൂർ, വി എസ് ജോണ്സണ്, വി മണികണ്ഠൻ, ശിവപ്രസാദ്, മോഹൻബോസ്, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.