സ​ത്യം തി​രി​ച്ച​റി​യു​ന്ന​വ​ര്‍ ശബരിമലയുടേ പേരിൽ നടക്കുന്ന   ക​ലാ​പ​ത്തെ  പി​ന്തു​ണ​യ്ക്കി​ല്ലെന്ന് മ​ന്ത്രി കെ. ​രാ​ജു

കൊല്ലം: കേ​ര​ള​ത്തി​ന്‍റെ ന​വോ​ഥാ​ന മൂ​ല്യ​ങ്ങ​ളെ ച​വു​ട്ടി മെ​തി​ക്കാ​നാ​ണ് ശ​ബ​രി​മ​ല​യു​ടെ പേ​രി​ല്‍ ക​ലാ​പം ന​ട​ത്തു​ന്ന​വ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും സ​ത്യം തി​രി​ച്ച​റി​യു​ന്ന​വ​രാ​രും ഇ​തി​നെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും മ​ന്ത്രി കെ. ​രാ​ജു. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ന്റെ 82ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​വും സ​മ​കാ​ലീ​ന കേ​ര​ള​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ കൊ​ല്ലം ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നി​യ​മ​മാ​ണ് ഭ​ര​ണ​ഘ​ട​ന. അ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് ക​ലാ​പ​കാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ബാ​ധ്യ​ത​യു​ള്ള സ​ര്‍​ക്കാ​ര്‍ നി​യ​മം ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​ധേ​യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ജാ​തി​യും മ​ത​വും ഉ​ള്‍​പ്പെ​ടെ അ​നേ​കം വൈ​വി​ധ്യ​ങ്ങ​ള്‍​ക്കി​ട​യി​ലും രാ​ജ്യം നി​ല​നി​ല്‍​ക്കു​ന്ന​ത്.

ഒ​രി​ക്ക​ല്‍ വി​ക​ല​മാ​യ ദു​രാ​ചാ​ര​ങ്ങ​ളു​ടെ നാ​ടാ​യി​രു​ന്നു കേ​ര​ളം. സാ​മൂ​ഹ്യ പ​രി​ഷ്ക​ര്‍​ത്താ​ക്ക​ള്‍ അ​വി​ടെ​നി​ന്നും ഈ ​നാ​ടി​നെ ഏ​റെ ദു​രം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യി. ഐ​തി​ഹാ​സി​ക​മാ​യ ന​വോ​ഥാന നേ​ട്ട​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​നു​ള്ള ബോ​ധ​പൂ​ര്‍​വമാ​യ ശ്ര​മ​ങ്ങ​ളോ​ട് വി​ട്ടു​വീ​ഴ്ച്ച ചെ​യ്യാ​നാ​വി​ല്ലെന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍ അധ്യക്ഷത വഹിച്ചു. നേ​രി​ട്ട് ജാ​തി ചോ​ദി​ക്കു​ന്ന ത​ല​ത്തി​ലേ​ക്കു​ള്ള കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ മാ​റ്റ​ത്തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണ്ട​തു​ണ്ടെ​ന്ന് സ​ബ് ക​ള​ക്ട​ര്‍ ഡോ. ​എ​സ്. ചി​ത്ര പ​റ​ഞ്ഞു. ഇ​നി​യു​ള്ള കാ​ല​ത്തെ തെ​റ്റു​ക​ളി​ല്‍​നി​ന്ന് അ​ക​ലാ​ന്‍ ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​വാ​ര്‍​ഷി​കാ​ഘോ​ഷം സ​ഹാ​യ​ക​മാ​കു​മെ​ന്ന് ഡിസിസി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഏ​ത് ആ​ചാ​രം സ്വീ​ക​രി​ക്ക​ണം ഏ​ത് ത​ള്ളി​ക്ക​ള​യ​ണം എ​ന്ന തി​രി​ച്ച​റി​വാ​ണ് ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മെ​ന്ന് കൊ​ല്ലം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ന്‍ ഇ​ല​ങ്ക​ത്ത് പ​റ​ഞ്ഞു. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍​പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച ത​മ​സോ​മാ ജ്യോ​തി​ര്‍​ഗ​മ​യ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം സ​ബ് ക​ള​ക്ട​ര്‍ ഡോ. ​എ​സ്. ചി​ത്ര നി​ര്‍​വ​ഹി​ച്ചു.

ആ​ദ്യ കോ​പ്പി ഡിസിസി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ ഏ​റ്റു​വാ​ങ്ങി. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഭ​ര​ണ​സ​മി​തി അം​ഗം മു​ഖ​ത്ത​ല ശി​വ​ജി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്, അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ ജ​സ്റ്റി​ന്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി. തു​ട​ര്‍​ന്ന് പോ​രു​വ​ഴി കു​ടും​ബ​ശ്രീ ക​ലാ​സം​ഘ​ത്തി​ന്‍റെ ശി​ങ്കാ​രി​മേ​ള​വും ദേ​വ​രാ​ജ​ന്‍ ശ​ക്തി​ഗാ​ഥ​യു​ടെ ന​വോ​ഥാന ഗീ​തി​ക സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

Related posts