കൊച്ചുവേളി: തിരുവനന്തപുരം കൊച്ചുവേളിയിൽ മധ്യവയസ്കനെ മർദ്ദിച്ച് കൊലപ്പെടുത്തി. കൊച്ചുവേളി സ്വദേശി കുരിശപ്പൻ (എറിക്ക്-52) ആണ് മരിച്ചത്. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കൊലപാതക കാരണം അറിവായിട്ടില്ല. നേരത്തെ, കുരിശപ്പനും നാട്ടുകാരിൽ ചിലരും വാക്കുതർക്കം നടന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Related posts
മെക് സെവനെ പിന്തുണച്ച് സിപിഐ മുഖപത്രം;”എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്നത് നല്ലതല്ല’
തിരുവനന്തപുരം : വിവാദമുയർത്തിയ വ്യായാമ കൂട്ടായ്മ മെക് സെവനെ പിന്തുണച്ച് സിപിഐ മുഖപത്രം. വ്യായാമത്തിനെന്ത് രാഷ്ട്രീയവും മതവും എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ...ക്ഷേമപെൻഷൻ തട്ടിപ്പ്: പൊതുഭരണവകുപ്പിൽ ആറ് പാർട്ട് ടൈം സ്വീപ്പർമാർക്കെതിരേ നടപടി
തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെന്ഷന് കൈപ്പറ്റിയതില്‍ താഴേത്തട്ടിൽ നടപടി തുടരുന്നു. പൊതുഭരണ വകുപ്പിലെ ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന്...വ്യാജ ക്യൂആർ കോഡ് സ്കാനിംഗ് തട്ടിപ്പുകൾ ഇരട്ടിയായി; തട്ടിപ്പ് സംഘങ്ങളെ കുടുക്കാൻ ധനമന്ത്രാലയം
കൊല്ലം: രാജ്യത്ത് ക്യൂആർ കോഡ് സ്കാനിംഗ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയായി വർധിച്ചുവെന്ന് കണക്കുകൾ. ഇക്കാര്യത്തിൽ റിസർവ്...