നെടുമങ്ങാട്: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ നാലു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. ശ്രീമംഗലം രവീന്ദ്രൻ(68), കുന്നത്തുകോണം മേക്കിൻകര പുത്തൻവീട്ടിൽ മനോജ് (34), പനയമുട്ടം പിഎംകെ ഹൗസിൽ പ്രശാന്ത്(35), തെങ്ങിൻകോട് വാഴപ്പണയിൽ വീട്ടിൽ ലത(34) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്.
ഇന്നു രാവിലെ 9ന് ആശുപത്രിയിലെത്തിയ ഇവരെ ഇവിടെ അലഞ്ഞു നടന്ന നായ കടിക്കുകയായിരുന്നു. പേപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജനങ്ങൾ നായയെ തല്ലിക്കൊന്നു. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.