വടക്കാഞ്ചേരി: ശബരിമല വിഷയത്തിൽ കേരള സർക്കാർ സുപ്രീംകോടതിയിൽ നൽകിയ കള്ള സത്യവാങ്മൂലം വഴി വിശ്വാസികളെ വഞ്ചിച്ചിരിക്കുകയാണെന്നു എഐസിസി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ് പറഞ്ഞു. വിശ്വാസം സംരക്ഷിക്കാൻ വർഗീയതയെ തുരുത്താൻ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു വിഷ്ണുനാഥ്.
വിശ്വാസം സംരക്ഷിക്കാൻ എന്നും വിശ്വാസികളുടെ ഒപ്പം നിൽക്കുമെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു. കെ.പ.ി.സി.സി. രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ നയിക്കുന്ന മേഖലാ ജാഥയ്ക്ക് തൃശൂർ ജില്ലയിലെ ആദ്യ സ്വീകരണ സ്ഥലമായ വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി.
യോഗത്തിൽ അനിൽ അക്കര എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ, മുൻ എംഎൽഎ പി.എ.മാധവൻ, എം.പി.വിൻസന്റ്, മുൻ മന്ത്രി കെ.പി.വിശ്വനാഥൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കെപിസിസി സെക്രട്ടറി എൻ.കെ.സുധീർ, നേതാക്കളായ ഒ.അബ്ദുൽ റഹിമാൻകുട്ടി, ടി.വി.ചന്ദ്രമോഹൻ, ലീലാമ്മ തോമസ്, ജോസ് വെള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ഷാഹിദ റഹ്്മാൻ, ടി.യു.രാധാകൃഷ്ണൻ, കെ.അജിത്കുമാർ, അഡ്വ. ജോസഫ് താജറ്റ്, ജിജോ കുര്യൻ, ടി.എ.ആന്േറാ തുടങ്ങിയവർ പ്രസംഗിച്ചു.