അന്തിക്കാട്: അന്തിക്കാട് കോൾ പാടത്തുനിന്ന് കിട്ടിയ ഒരു കെട്ട് നോട്ട് അന്തിക്കാട് പൊലിസിന് കൈമാറി കർഷക തൊഴിലാളി മാതൃകയായി. അന്തിക്കാട് പുത്തൻകോവിലകം കടവാരം സ്വദേശി അറക്കവീട്ടിൽ മുഹമ്മദിനാണ് കുറ്റി പുര പരിസരത്തെ പാടശേഖരത്തിൽ നിന്ന് അന്പ തിന്റെ ഒരു കെട്ട് നോട്ട് കിട്ടിയത്.
പടിയം സ്വദേശി പള്ളിയിൽ സുരേഷ് കർഷക തൊഴിലാളികൾക്ക് കൂലിനൽകുന്നതിന് വേണ്ടി ബാങ്കിൽ നിന്നെടുത്ത് കൊണ്ടുവന്ന 5000 രൂപയാണ് നഷ്ടമായത്.ഇന്നലെ വൈകീട്ടാണ് സംഭവം. സിഐടിയു ചുമട്ട് തൊഴിലാളികൂടിയായ മുഹമ്മദ് സി പിഎം അന്തിക്കാട് ലോക്കൽ കമ്മിറ്റി അംഗം എ. കെ.അഭിലാഷിനെയും കൂട്ടി അന്തിക്കാട് സ്റ്റേഷനിലെത്തി പൈസ ഏൽപ്പിച്ചു.
പണം നഷ്ടമായ സുരേഷ് ഇതിനിടയിൽ പരാതിയുമായി സ്റ്റേഷനിലെത്തുകയായിരുന്നു .
ഇന്ന് രാവിലെ അന്തിക്കാട് എസ് ഐ എസ് ആർ സനീഷിന്റെ സാനിധ്യത്തിൽ മുഹമ്മദ് പണം സുരേഷിന് കൈമാറി.