കോഴിക്കോട്: എം.ടി.വാസുദേവൻ നായരുടെ “രണ്ടാമൂഴം” സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ആർബിട്രേറ്ററെ നിയോഗിക്കണമെന്ന ആവശ്യത്തിൽ കോഴിക്കോട് മുൻസിഫ് കോടതി വെള്ളിയാഴ്ച വിധി പറയും. തിരക്കഥ തിരികെ വേണമെന്നാശ്യപ്പെട്ട് എം.ടി.വാസുദേവൻ നായരാണ് കോടതിയെ സമീപിച്ചത്. എന്നാൽ കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന ആവശ്യത്തിൽ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന് ഉറച്ച് നിൽക്കുകയായിരുന്നു.
ഒക്ടോബർ 10നാണ് നിർമാണക്കമ്പനിക്കും ശ്രീകുമാർ മേനോനുമെതിരെ എം.ടി കോടതിയെ സമീപിച്ചത്. കരാര്‍ ലംഘനം നടന്ന സാഹചര്യത്തില്‍ തിരക്കഥ തിരികെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും എം.ടി വാസുദേവന്‍നായരുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. പരാതിയിൽ ശ്രീകുമാറിനും നിർമാതാവിനും കോടതി നോട്ടിസ് അയച്ചിരുന്നു. തിരക്കഥ ഉപയോഗിക്കുന്നതു വിലക്കി ഇൻജംക്ഷൻ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു ശ്രീകുമാര്‍ മേനോനുമായും സിനിമ നിര്‍മാണ കമ്പനിയുമായും ഉണ്ടായിരുന്ന കരാര്‍. ഈ കരാര്‍ ലംഘിക്കപ്പെട്ടെന്ന് കാണിച്ചാണ് എം.ടി വാസുദേവന്‍നായര്‍ കോടതിയെ സമീപിച്ചത്. കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന ആവശ്യം സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന് ഉന്നയിക്കുകയായിരുന്നു.
എന്നാൽ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങാത്ത സാഹചര്യത്തിൽ രണ്ടാമൂഴത്തിന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥ തിരികെ വേണമെന്നാണ് എം.ടി ആവശ്യപ്പെടുന്നത്.