അനുഭവങ്ങളാണ് ഇപ്പോൾ കാണുന്ന തന്നെ രൂപപ്പെടുത്തി എടുത്തതെന്ന് തെന്നിന്ത്യൻ താരം നയൻതാര. മറ്റുളളവർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കരുത്. ചുറ്റിനുമുള്ളവർ ഇന്നു നമ്മളെ കാണുന്നതു പോലെയായിരിക്കില്ല നാളെ കാണുക. അതുകൊണ്ട് പുതുമയോടെ വേണം എന്നും സമൂഹത്തെ നോക്കി കാണുവാൻ. ആരോടും ഒന്നിനോടും പരാതിയില്ല.
കഥയ്ക്ക് പ്രാധാന്യം നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുന്നത്. ആ തീരുമാനം ശരിയാണെന്ന് സിനിമകളുടെ വിജയത്തിൽ നിന്ന് തോന്നുന്നു. പുതിയ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കാനാണ് കൂടുതൽ താത്പര്യം. കാരണം അവരുടേത് ഫ്രഷ് ഐഡിയയായിരിക്കുമെന്നും നയൻസ് പറയുന്നു. ഏറെ പ്രൈവസി ആഗ്രഹിക്കുന്ന ഒരാളാണ് താൻ. എന്റെ രഹസ്യങ്ങൾ എന്റേതുമാത്രമായി സൂക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
2003 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻസ് സിനിമാ ലോകത്തിലേക്ക് എത്തുന്നത്. പിന്നീട് താരം അന്യഭാഷ ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു. തെന്നിന്ത്യയിൽ നായകന്മാരോട് ഒപ്പത്തിനൊപ്പം പിടിച്ചുനിൽക്കുന്ന താരമാണ് നയൻസ്. ഏറ്റവും ഒടുവിൽ പുറത്തു വന്ന ഇമൈക്ക നൊടികൾ തെന്നിന്ത്യയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.