തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം അധികൃതരും തന്ത്രി കുടുംബവും.
മണ്ഡല കാലത്ത് യുവതീ പ്രവേശനം അനുവദിക്കരുതെന്നു ആവശ്യപ്പെടുമെന്ന് പന്തളം കൊട്ടാരം അധികൃതർ അറിയിച്ചു. കണ്ഠരര് രാജീവര്, മോഹനര്, മഹേഷ് മോഹനര് എന്നിവർ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബാംഗങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് ചർച്ച. സർവകക്ഷി യോഗം ചേരുന്നതിന് മുന്നേയായിരിക്കും പന്തളം കൊട്ടാരം അധികൃതരും തന്ത്രി കുടുംബവുമായി സർക്കാർ ചർച്ച നടത്തന്നത്.