ല​ഹ​രി​ക്കേ​സു​ക​ൾ കൂ​ടു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ; നാലുമാസത്തിനിടെ  അറസ്റ്റിലായത് 442 പ്രതികൾ

കൊ​ച്ചി: ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്താ​ൻ വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ത​ട​യു​ന്ന​തി​നാ​യി രൂ​പം​കൊ​ണ്ട ജി​ല്ലാ​ത​ല ജ​ന​കീ​യ ക​മ്മ​റ്റി അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ തീ​രു​മാ​നം. പ​ട്രോ​ളിം​ഗ് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ല​ഹ​രി​ക്കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ കൂ​ടു​ത​ലു​ള്ള ആ​ലു​വ, പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും.ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ൽ ന​വം​ബ​ർ ആ​ദ്യ​വാ​രം വ​രെ ജി​ല്ല​യി​ൽ 182 അ​ബ്കാ​രി, 273 എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ലാ​യി 442 പ്ര​തി​ക​ളെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

4158 റെ​യ്ഡു​ക​ൾ ന​ട​ത്തി. 1801 കോ​റ്റ്പ കേ​സു​ക​ളി​ലാ​യി 3.7 ല​ക്ഷം പി​ഴ ഈ​ടാ​ക്കി. 1850 ലി​റ്റ​ർ വാ​ഷ്, 61.5 ലി​റ്റ​ർ ചാ​രാ​യം, 416.79 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം, 34.4 ലി​റ്റ​ർ ബി​യ​ർ, 24.750 ലി​റ്റ​ർ അ​രി​ഷ്ടം, 64 ലി​റ്റ​ർ അ​ന​ധി​കൃ​ത മ​ദ്യം, 35 കി​ലോ ക​ഞ്ചാ​വ്, എം​ഡി​എം​എ 26 കി​ലോ, 1342.95 കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ, 2.75 ഗ്രാം ​ഹാ​ഷി​ഷ്, എ​ൽ​എ​സ്ഡി 0.050 ഗ്രാം, 317 ​നൈ​ട്ര​സ​പാം ഗു​ളി​ക​ക​ൾ, 35 മ​റ്റു മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ, 1013 പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല-​ഹാ​ൻ​സ്, 46,820 രൂ​പ എ​ന്നി​വ ഈ ​കാ​ല​യ​ള​വി​ൽ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ ലൈ​സ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളി​ലും ഈ ​കാ​ല​യ​ള​വി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. 2866 ത​വ​ണ ക​ള്ളു​ഷാ​പ്പു​ക​ളി​ലും 315 ത​വ​ണ ബാ​റു​ക​ളി​ലും 113 ത​വ​ണ എ​ഫ്എ​ൽ 1 ഷോ​പ്പു​ക​ൾ, 202 ത​വ​ണ എ​ഫ്എ​ൽ 11 ഷോ​പ്പു​ക​ളി​ലും, 60 ത​വ​ണ മ​റ്റ് ലൈ​സ​ൻ​സ്ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

14107 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും 33 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ പോ​ലീ​സ്, റ​വ​ന്യു, ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ, ആ​രോ​ഗ്യ​വ​കു​പ്പ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, വ​നം​വ​കു​പ്പ്, ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്, നാ​ർ​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ എ​ന്നീ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ട്.

നി​യ​മ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​യ​മ​പ​ര​മാ​യ അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. എ​ക്സൈ​സ് വി​ഭാ​ഗ​ത്തി​ന് ടോ​ൾ ഫ്രീ ​ന​ന്പ​റാ​യ 155358 ന​ന്പ​ർ നാ​ല് അ​ക്ക ന​ന്പ​ർ ആ​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ക​ള​ക്ട​റേ​റ്റ് സ്പാ​ർ​ക്ക് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട് ബീ​ന പി. ​ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts