മാ​താ​പി​താ​ക്ക​ളാ​ണ് മ​ക്ക​ളു​ടെ ആ​ദ്യ ഗു​രു; ബ​ഹു​മാ​നി​ക്കാ​ന്‍ മ​ടി കാ​ണി​ക്കു​ന്ന ഒ​രു സ​മൂ​ഹ​മാ​ണി​ന്നു​ള്ള​തെന്ന് സൂ​സ​ന്‍ കോ​ടി

പ​ത്ത​നാ​പു​രം: മാ​താ​പി​താ​ക്ക​ളാ​ണ് മ​ക്ക​ളു​ടെ ആ​ദ്യ ഗു​രു​വെ​ന്നും അ​ച്ഛ​ന​ന്മ​മാ​രി​ല്‍ നി​ന്നും നേ​ടു​ന്ന അ​റി​വു​ക​ളാ​ണ് ഒ​രു കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും സം​സ്ഥാ​ന സാ​മൂ​ഹ്യ​ക്ഷേ​മ ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൂ​സ​ന്‍ കോ​ടി. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ന്ന 1412-ാം ഗു​രു​വ​ന്ദ​ന​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

മാ​താ​പി​താ​ക്ക​ളെ​യും ഗു​രു​ക്ക​ന്മാ​രെ​യും ബ​ഹു​മാ​നി​ക്കാ​ന്‍ മ​ടി കാ​ണി​ക്കു​ന്ന ഒ​രു സ​മൂ​ഹ​മാ​ണി​ന്നു​ള്ള​ത്. വൃ​ദ്ധ​രാ​യ അ​ച്ഛ​ന​മ്മ​മാ​ര്‍ ഉ​പ​യോ​ഗ​ശൂ​ന്യ​രാ​ണെ​ന്ന ധാ​ര​ണ സ​മൂ​ഹ​ത്തി​ല്‍ കൂ​ടു​ക​യാ​ണെ​ന്നും മ​ക്ക​ളെ വ​ള​ര്‍​ത്തി വ​ലു​താ​ക്കി ഉ​ന്ന​ത നി​ല​ക​ളി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ അ​ധി​ക​പ്പ​റ്റാ​കു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​ന്തം കു​ടും​ബ​ങ്ങ​ളി​ല്‍ പോ​ലും ഒ​റ്റ​പ്പ​ട്ടു​ക​ഴി​യു​ന്ന വ​യോ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം ഏ​റി​വ​രി​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ന​മ്മു​ടെ ജീ​വി​ത്തി​ലു​ണ്ടാ​കു​ന്ന ദുഃ​ഖ​ങ്ങ​ള്‍ മാ​റ്റു​വാ​ന്‍ നാം ​ത​ന്നെ​യാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. എ​ന്ത് പ്ര​തി​സ​ന്ധി​ക​ള്‍ ഉ​ണ്ടാ​യാ​ലും അ​തി​ല്‍ പ​ത​റാ​തെ ജീ​വി​ത​ത്തി​ല്‍ മു​ന്നേ​റാ​ന്‍ ക​ഴി​യു​മ്പോ​ഴാ​ണ് വി​ജ​യ​മു​ണ്ടാ​വു​ക. സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​യി​രി​ക്ക​ണം ന​മ്മു​ടെ ല​ക്ഷ്യം. നാം ​എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന​തും ന​മു​ക്ക് ചു​റ്റു​മു​ള്ള അ​ന്ത​രീ​ക്ഷം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നും തീ​രു​മാ​നി​ക്കേ​ണ്ട​ത് ന​മ്മ​ള്‍ ത​ന്നെ​യാ​ണ്.

ജീ​വി​താ​വ​സാ​ന​ത്തി​നുശേ​ഷ​വും ഇ​ങ്ങ​നെ​യൊ​രാ​ള്‍ ജീ​വി​ച്ചി​രു​ന്നി​രു​ന്നു എ​ന്ന​തി​ന് ചി​ല അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ സ​മൂ​ഹ​ത്തി​ന് ന​ല്‍​കാ​ന്‍ ക​ഴി​യ​ണം. അ​ങ്ങ​നെ ന​ല്‍​കു​വാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ല്‍ മാ​ത്ര​മേ ജീ​വി​തം ധ​ന്യ​മാ​വു​ക​യു​ള്ളൂവെന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, അ​ഡ്വ.​എ​ന്‍.​സോ​മ​രാ​ജ​ന്‍, പി.​എ​സ് അ​മ​ല്‍​രാ​ജ്, ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍, പ്ര​സ​ന്ന സോ​മ​രാ​ജ​ന്‍, ടി.​ഡി ജോ​സ്, പി​റ​വ​ന്തൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts