ജ​ലീ​ലി​നെ വീ​ണ്ടും ‘കു​ടു​ക്കി’ യൂ​ത്ത് ലീ​ഗ് ; മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം

കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രേ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി യൂ​ത്ത് ലീ​ഗ്. ബ​ന്ധു അ​ദീ​ബി​നെ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍​പ​റേ​ഷ​ന്‍റെ​ജ​ന​റ​ല്‍ മാ​നേ​ജ​റാ​യി നി​യ​മി​ക്കാ​ന്‍ യോ​ഗ്യ​ത​യി​ല്‍ മ​ന​പൂ​ര്‍​വം മാ​റ്റം വ​രു​ത്തി​യെ​ന്നും മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന്‍റെ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന നി​ര്‍​ദേ​ശം മ​ന്ത്രി ത​ള്ളി​യെ​ന്നും രേ​ഖ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ് ആരോ​പി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശം മ​ന്ത്രി അ​വ​ഗ​ണി​ച്ചു.​ഈ തെ​ളി​വു​ക​ളെ​ല്ലാം പു​റ​ത്താ​യി എ​ന്ന​റി​യു​ന്ന​തു​കൊ​ണ്ടാ​ണ് ജ​ലീ​ല്‍ പ​ര​സ്യ​സം​വാ​ദ​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റി​യ​ത്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞി​ട്ടാ​ണോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. യോ​ഗ്യ​ത​ക​ള്‍ പു​ന​ര്‍ നി​ര്‍​ണ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി നോ​ട്ട് എ​ഴു​തി വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ മു​ഖ്യ​മ​ന്ത്രി ഒ​പ്പി​ട്ടി​ട്ടു​ണ്ട്.

യോ​ഗ്യ​ത​യി​ല്‍​മാ​റ്റം വ​രു​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി അ​ഞി​ഞ്ഞി​ട്ടാ​ണോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ജ​ലീ​ല്‍ , ആ​ത്മാ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ല്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്നും ഫ​റോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ബ​ന്ധു​വി​നെ ബി​ടെ​ക്കി​ന് പു​റ​മേ അ​ധി​ക​യോ​ഗ്യ​ത​യാ​യ പി​ജി​ഡി​ബി​എ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍​പ​റേ​ഷ​ന്‍റെ​ജ​ന​റ​ല്‍ മാ​നേ​ജ​റാ​യി നി​യ​മി​ച്ചു​വെ​ന്ന ആ​ക്ഷ​പ​മാ​ണ് ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ ബ​ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ണ്ണാ​മ​ല സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വ​ഴി​യാ​ണ് കെ.​ടി. അ​ദീ​ബ് പി​ജി​ഡി​ബി​എ നേ​ടി​യ​ത്. ഇ​തി​ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കാ​ര​മു​ണ്ടെ​ന്നാ​യി​രു​ന്നു​വെ​ന്നാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ വാ​ദി​ച്ചി​രു​ന്ന​ത്. ഇ​ത് തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന വി​വ​രം പു​റ​ത്ത് വ​ന്നു. ഇ​തോ​ടൊ​പ്പം മ​ന്ത്രി നേ​രി​ട്ട് യോ​ഗ്യ​ത​യ്ക്കാ​യു​ള്ള മാ​ന​ദ​ണ്ഡ​ത്തി​ല്‍ കൂ​ട്ടി​ച്ചേ​റ​ക്ക​ലു​ക​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം. യോ​ഗ്യ​ത​യി​ല്ലെ​ന്ന വാ​ദം ശ​ക്ത​മാ​യ​തോ​ടെ അ​ദീ​ബ് സ്വ​യം രാ​ജി​വ​ച്ചൊ​ഴി​യു​ക​യാ​യി​രു​ന്നു.

Related posts