പയ്യന്നൂര്‍: പയ്യന്നൂരിൽ നിന്നും കാണാതായ ഭര്‍തൃമതിയേയും കാമുകനേയും പോലീസ് കോയമ്പത്തൂരില്‍ കണ്ടെത്തി.പയ്യന്നൂര്‍ സ്വദേശിനിയായ രണ്ടു മക്കളുടെഅമ്മയായ 35 കാരിയേയും രണ്ടു മക്കളുടെ അച്ഛനായ 37 കാരനായ അയല്വാസിയേയുമാണ് ഒരുമാസത്തെ അന്വേഷണത്തിനൊടുവില്‍ പയ്യന്നൂര്‍ പോലീസ് കോയമ്പത്തൂരില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മാസം ഒമ്പതിനാണ് യുവതിയെ വീട്ടില്‍നിന്നും കാണാതായത്. യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടര്‍ന്ന പോലീസിന് യുവതിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണെന്ന് മനസിലായി.
ഇതേതുടര്‍ന്ന് യുവതിയോടൊപ്പം കാണാതായ യുവാവിന്റെ ഫോണ്‍ പരിശോധനക്ക് വിധേയമാക്കിയതിലൂടെയാണ് ഇരുവരും കോയമ്പത്തൂരുണ്ടെന്ന് കണ്ടെത്തിയത്.ഇയാളുടെ കൂടെ യുവതി പോയതായി സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു.ഇന്നലെ രാത്രിയോടെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.