പത്തനംതിട്ട: മണ്ഡല-മകരവിളക്ക് സീസണില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത യുവതികളുടെ എണ്ണം 800 കവിഞ്ഞതായി റിപ്പോര്‍ട്ട്. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് എന്നിവയിലൂടെ ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍.
ആന്ധ്രപ്രദേശിൽ നിന്നാണ് കൂടുതൽ യുവതികൾ വരുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഡല്‍ഹിയില്‍ നിന്നും കോല്‍ക്കത്തയില്‍ നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്കി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയിട്ടുണ്ട്.
അതേസമയം, യുവതീപ്രവേശന വിഷയത്തിൽ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്നു ചേരും. സർക്കാർ സ്വീകരിക്കുന്ന സമീപനമാകും നിർണായകമാകുക. വിധി നടപ്പാക്കുന്നതിൽ മുഖ്യമന്ത്രി വിട്ടുവീഴ്ചയ്ക്കില്ലെങ്കിൽ സർവകക്ഷിയോഗം ബഹിഷ്കരിക്കുന്നത് അടക്കമുള്ള നടപടികൾ പ്രതിപക്ഷം സ്വീകരിച്ചേക്കും.