ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തമിഴ്നാട് തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ള ആറ് ജില്ലകളിലും പുതുച്ചേരിയിലെ കാരക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
നാഗപട്ടണം, തിരുവാരൂർ, പുതുക്കോട്ട, തഞ്ചാവൂർ, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് ഗജ കടന്നുപോവുക. കനത്ത മഴയുമുണ്ടാകും. ഇന്ന് രാത്രിയോടെ തീരം തൊടുന്പോൾ കാറ്റിന്റെ വേഗം മണിക്കൂർ എണ്പതു കിലോമീറ്റർ വരെ ആകാം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.