തിരുവമ്പാടി: പുന്നക്കൽ പൊയലിങ്ങാ പുഴക്കരികെ അച്ചായൻ പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പുന്നക്കൽ മധുരമൂല സ്വദേശി വരടായിൽ അലവിയുടെ മകൻ റഷീദിനെയാണ് (33) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്.
പാലത്തിനോട് ചേർന്ന് കമഴ്ന്ന് കിടക്കുന്ന റഷീദിന്റെ മേലെ മോട്ടോർ ബൈക്ക് കിടക്കുന്ന സ്ഥിതിയിലാണ് മൃതദേഹം കണ്ടത്. വെളുപ്പിന് 5.15 ന് ടാപ്പിംഗ് ജോലിക്ക് പോയ പ്രദേശവാസിയാണ് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മൃതദേഹം കണ്ടത്.
വാഹനം മറിഞ്ഞ് കിടക്കുന്നതാണെന്നുകരുതി എടുക്കാൻ ശ്രമിച്ചപ്പോൾ ബോഡി മരവിച്ച സ്ഥിതിയിലായിരുന്നതിനാൽ സമീപത്ത് തന്നെ ഉള്ള ഗ്രാമ പഞ്ചായത്ത് അംഗം വിൽസൺ താഴത്ത് പറമ്പിലിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസില്വിവരം നല്കി. മൃതദേഹത്തിന്റെ മേൽ കിടക്കുന്ന കെഎൽ 05 എ എ5087 നമ്പർ മോട്ടോർ ബൈക്ക്റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. മോട്ടോർ ബൈക്കുകൾ മാത്രം കഷ്ടിച്ച് കടന്നു പോകാൻ കഴിയുന്ന നാല് അടി മാത്രം വീതിയുള്ള നടപ്പു വഴിയിലാണ് മൃതദേഹവും ദേഹത്ത് എടുത്തു വച്ചതു പോലെ മോട്ടോർ ബൈക്കും കിടന്നത്.സാധാരണ ഇത് വഴി പോകേണ്ട ആവശ്യമില്ലാത്ത റഷീദ് ഇവിടെ എങ്ങനെ എത്തി എന്നത് സംശയം ജനിപ്പിക്കുന്നു.
രാത്രി 9.20-ന് ബാപ്പയുട ജേഷ്ഠന്റെ മകൻ ഫിറോസിനെ ഫോണിൽ വിളിച്ചതായും എന്തോ പ്രശ്നമുള്ളതായും ഒരാളെ തല്ലണം എന്ന് പറഞ്ഞതായും ബന്ധു അറിയിച്ചു. ലോഡിംഗ് ഉൾപ്പെടെ വിവിധ ജോലികൾ ചെയ്തിരുന്ന ഇയാൾക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. വിവാഹിതനാണ് ഭാര്യ: ഹഫ്സ