തൃശൂര്‍: ബന്ധുനിയമന വിവാദത്തില്‍ കെ.ടി. ജലീലിന്റെ പങ്കു തെളിഞ്ഞെന്നും ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം. കെ.ടി. ജലീലിനെതിരെ ഇപ്പോള്‍ പുറത്തുവരുന്ന രേഖകള്‍ ആധികാരികമാണെന്നും അഴിമതിക്കാര്‍ക്കു കൂട്ടുനില്‍ക്കുന്നതാണോ സിപിഎമ്മിന്റെ അജൻഡയെന്നും ചെന്നിത്തല ചോദിച്ചു.
ശബരിമലയില്‍ ആര്‍എസ്എസും ബിജെപിയും നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ശബരിമല വിഷയത്തില്‍ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.