കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടർനടപടികൾ ഡിസംബർ 18 ലേക്കു മാറ്റി. കേസ് വ്യാഴാഴ്ച പരിഗണിച്ചപ്പോൾ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പൾസർ സുനി അടക്കമുള്ള പ്രതികളെ വീണ്ടും റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചു.
ജയിൽ മാറ്റം ആവശ്യപ്പെട്ടു കേസിലെ പ്രതിയായ മണികണ്ഠൻ അപേക്ഷ സമർപ്പിച്ചു. ഈ അപേക്ഷ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.
ദിലീപ് വിദേശയാത്രയ്ക്കു നേരത്തെത്തന്നെ കോടതിയിൽനിന്ന് അനുമതി വാങ്ങിയതിനാൽ ഹാജരായില്ല. ജനുവരി ആദ്യം വരെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടു വിദേശത്തു താമസിക്കുന്നതിനാണു ദിലീപ് അനുമതി വാങ്ങിയിരുന്നത്.