കോഴിക്കോട്: പോലീസ് നടപടികണ്ട് ഒടുവില്‍ മുന്‍ ഡിജിപിയും ഞെട്ടിത്തരിച്ചു. പൊതുനിരത്തില്‍ പുകവലിച്ചയാളോടുള്ള പോലീസിന്റെ സമീപനം കണ്ടാണ് മുന്‍ ഡിജിപി ജേക്കബ് പൂന്നൂസും ‘ഷോക്കി’ലായത്. പോലീസുകാരന്റെ ഷോ കണ്ട് ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ ഞാന്‍ ഷോക്കായി.
പോലീസ് കുടുംബത്തിലെ അംഗമെന്ന നിലയിലും മുൻ സീനിയര്‍ പോലീസ് ഓഫീസര്‍ എന്ന നിലയിലും ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പോലീസ് യജമാനനല്ല, മറിച്ചു ജനസേവകനാണെന്ന് ഒരോ പോലീസുകാരും ഓർക്കണമെന്ന മുന്നറിയിപ്പും പോസ്റ്റിലുണ്ട്.. “”വീഡിയോ കണ്ടു ദുഃഖം തോന്നുന്നു. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന തിരക്കേറിയ റോഡിലാണ് ഈ സംഭവം.
ഒരു ആവശ്യവും ഇല്ലാതെയാണു പോലീസുകാരന് ഇയാളെ അടിക്കുകയും തെറിപറയുകയും ചെയ്യുന്നത്. ആക്ഷന്‍ ഹീറോയുടെ ശരീരഭാഷയായിരുന്നു പോലീസുകാരന് . ഇതു ശരിയല്ല. അയാൾ പിന്നോട്ടു ചുവടുവച്ചു രക്ഷപ്പെടാൻ ശ്രമിച്ചിട്ടും എസ്ഐ വിടുന്നില്ല. മനോനില തെറ്റിയതുപോലെയും ക്രൂരവുമായിരുന്നു പോലീസുകാരന്റെ പ്രതികരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പെരുമാറ്റങ്ങള്‍ ഒഴിവാക്കേണ്ടതാണ്. “മൃദുഭാവേ ദൃഢകർമേ’’ എന്ന പോലീസ് മുദ്രാവാക്യം മറന്നുപോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂർ പാടിക്കുന്നിലെ റോഡരികില്‍ പുകവലിച്ചയാളെ മയ്യിൽ എസ്ഐ രാഘവൻ മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായിരുന്നു.
എസ്ഐ ഇയാളോടു പണം പിഴയൊടുക്കാന്‍ ആവശ്യപ്പെടുന്നതും തയാറാകാതെ വന്നപ്പോൾ പിടിച്ചുതള്ളുന്നതുമാണു മർദനമേറ്റയാളുടെ സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.