ആറുവരിപ്പാത നിർമാണം നി​ർ​ത്തി​യത് ചോ​ദി​ക്കാ​ൻ ആ​രു​മി​ല്ല ; കു​ഴി​യ​ട​യ്ക്കാ​ൻ മാ​ത്രം മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ

തൃ​ശൂ​ർ: മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്നി​ട്ട് നി​ർ​മാ​ണ ക​ന്പ​നി സ്ഥ​ലം വി​ട്ടി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​നോ ചോ​ദ്യം ചെ​യ്യാ​നോ ത​യ്യാ​റാ​കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ.
കു​തി​രാ​നി​ല​ട​ക്കം റോ​ഡ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഭ​ര​ണ​ക​ക്ഷി​യും പ്ര​തി​പ​ക്ഷ​വു​മൊ​ക്കെ സ​മ​ര​ത്തി​നി​റ​ങ്ങി​യ​പ്പോ​ൾ ഒ​രു മാ​സ​ത്തി​നു​ശേ​ഷം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ തൃ​ശൂ​രി​ലെ​ത്തി യോ​ഗം വി​ളി​ക്കു​ക​യും കു​ഴി​യ​ട​യ്ക്കാ​ൻ അ​ന്ത്യ​ശാ​സ​നം ന​ൽ​കു​ക​യും ചെ​യ്തു.

പ​ല സ്ഥ​ല​ങ്ങ​ളി​ലും ടാ​റിം​ഗ് ന​ട​ത്താ​തെ കു​ഴി​ക​ൾ പേ​രി​ന് അ​ട​ച്ചെ​ങ്കി​ലും ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി​യും ക​രാ​ർ ക​ന്പ​നി​യും അ​ന്ന് ന​ൽ​കി​യ വാ​ഗ്ദാ​നം ഇ​നി​യും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. മു​ള​യം റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ത്താ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും ഇ​തു​വ​രെ ന​ട​പ്പാ​യി​ല്ല. റോ​ഡു​ക​ളി​ൽ വ​ൻ കു​ഴി​ക​ളാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ട്ടി​ക്കാ​ടി​ന​ടു​ത്ത് ആ​റു​വ​രി​പ്പാ​ത​യി​ലെ വ​ൻ കു​ഴി​യി​ൽ വീ​ണ് മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞാ​ണ് ആ​ളെ ക​ണ്ടെ​ത്താ​നാ​യ​ത്.

മ​ണ്ണു​ത്തി മു​ത​ൽ വ​ട​ക്ക​ഞ്ചേ​രി വ​രെ ആ​കെ​യു​ള്ള മു​പ്പ​ത് കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ 25 കി​ലോ​മീ​റ്റ​ർ റോ​ഡി​ലെ പ​ണി​ക​ൾ മു​ക്കാ​ൽ ഭാ​ഗ​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​കെ​യു​ള്ള മൂ​ന്നു മേ​ൽ​പ്പാ​ല​ങ്ങ​ളി​ൽ ഒ​രു മേ​ൽ​പ്പാ​ല​വും ഒ​ന്പ​ത് അ​ടി​പ്പാ​ത​ക​ളി​ൽ നാ​ല് അ​ടി​പ്പാ​ത​ക​ളും മാ​ത്ര​മാ​ണ് ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്.

മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ നി​ർ​മാ​ണ​ങ്ങ​ളെ​ല്ലാം തു​ട​ങ്ങി​യി​ട​ത്തു ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. ഗ​താ​ഗ​ത​ത്തി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് യാ​തൊ​രു പ്രാ​ധാ​ന്യ​വും ന​ൽ​കാ​തെ​യാ​ണ് ക​രാ​ർ ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി എ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​ൽ കൂ​ടു​ത​ൽ പേ​രും ശ​ന്പ​ള​വും ജോ​ലി​യും ന​ൽ​കാ​ത്ത​തി​നാ​ൽ പ​ട്ടി​ണി കി​ട​ന്ന് തി​രി​ച്ചു പോ​യി. ഇ​വ​രെ കൂ​ടാ​തെ ഇ​പ്പോ​ഴും നി​ര​വ​ധി ജോ​ലി​ക്കാ​ർ ശ​ന്പ​ള​മി​ല്ലാ​തെ​യും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ൻ ക​ഴി​യാ​തെ​യും ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ക​യാ​ണ്. 15 എ​ൻ​ജി​നി​യ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ത്ത​ര​ത്തി​ൽ ശ​ന്പ​ളം കി​ട്ടാ​തെ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രി​ൽ പെ​ടും.

കെഎം​സി ക​ന്പ​നി​യാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്. വെ​റും ര​ണ്ടു വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​കേ​ണ്ട നി​ർ​മാ​ണം നാ​ലു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ട്ടും ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന രീ​തി​യി​ലാ​ണ് മ​ന്ത്രി​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും നി​ല​പാ​ട്.

റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ അ​ന്ത്യ​ശാ​സ​നം ന​ൽ​കാ​നും യോ​ഗം വി​ളി​ക്കാ​നും മ​ന്ത്രി​ക്ക് ക​ഴി​യു​മെ​ങ്കി​ലും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്തി റോ​ഡി​ന്‍റെ പ​ണി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യി അ​ടി​യ​ന്തി​ര​ ച​ർ​ച്ച ന​ട​ത്തി ക​രാ​ർ ക​ന്പ​നി​യുടെ ക​രാ​ർ ലം​ഘ​ന​ത്തി​നും നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കു​മെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണ​വും നി​ല​ച്ചി​രി​ക്ക​യാ​ണി​പ്പോ​ൾ.

ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ര​ങ്ക​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്ത് നി​ർ​മാ​ണം ന​ട​ക്കു​ന്നി​ല്ലേ​യെ​ന്ന് ചോ​ദി​ച്ച് പോ​യ​ത​ല്ലാ​തെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ ത​യ്യാ​റാ​യി​ല്ല​ത്രേ. ഓ​ഗ​സ്റ്റ് 19 മു​ത​ലാ​ണ് തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച​ത്.

Related posts