തൃപ്തി വന്നത് വിശ്വാസികളെ വെല്ലുവിളിച്ച്; ഇവർ പല കേസുകളിലും പ്രതി; തൃപ്തി ദേശായിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ശ്രീധരൻപിള്ള

കൊച്ചി: ശബരിമല ദർശനത്തിനായി തൃപ്തി ദേശായി വന്നത് വിശ്വാസികളുടെ പ്രതിഷേധങ്ങളെ വെല്ലുവിളിച്ചാണെന്നും അവരെ തിരിച്ചയയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്തരുടെ പ്രതിഷേധമാണ് നെടുന്പാശേരി വിമാനത്താവളത്തിന് പുറത്തു നടക്കുന്നത്. ഇത് ദേവസ്വം ബോർഡും സർക്കാരും കണ്ടില്ലെന്ന് നടിക്കരുത്. ശബരിമല കയറാൻ വന്ന തൃപ്തി ദേശായി പല കേസുകളിലും പ്രതിയാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു.

Related posts