ശങ്കർ-രജനികാന്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസിനൊരുങ്ങുകയാണ്. ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുവാൻ ഉറക്കമിളച്ചും കാത്തിരിക്കുകയാണ് രജനിയുടെ ആരാധകർ. ഇപ്പോഴിത ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നിർമാതാവ് ടോമിച്ചൻ മുളകുപാടം സ്വന്തമാക്കിയതായാണ് അറിയാൻ സാധിക്കുന്നത്.
ഏകദേശം 15 കോടി രൂപയ്ക്കു മുകളിൽ തുക നൽകിയാണ് ടോമിച്ചൻ മുളകുപാടം വിതരണാവകാശം സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 10,000 സ്ക്രീനുകളിലായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പിന്നീട് വിദേശ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിക്കും. നവംബർ 29ന് ചിത്രം തീയറ്ററുകളിലെത്തിക്കും.