ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തീയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമല്ല ലഭിക്കുന്നത്. ആമിർഖാനും അമിതാഭ് ബച്ചനും മത്സരിച്ചഭിനയിച്ച ചിത്രം പ്രതീക്ഷക്കൊപ്പം ഉയരാഞ്ഞതാണ് പ്രധാനകാരണം.
ഈ നിരാശയിൽ ആമിർഖാനെ വിമർശിക്കുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ കിംഗ് ഖാനായ ഷാരൂഖ് ഖാൻ. ചിലരുടെ പ്രതികരണങ്ങൾ കൈവിട്ടു പോകുന്നുവെന്ന പറഞ്ഞ ഷാരൂഖ് ഒരു മോശം സിനിമയുടെ പേരിൽ ആമിർ ചെയ്ത നല്ല കഥാപാത്രങ്ങളെ വിസ്മരിക്കരുതെന്നും പറഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി വളരെ നല്ല സിനിമകൾ സംഭാവന ചെയ്യുന്നവരാണ് അമിതാഭ് ബച്ചനും ആമിർ ഖാനും. എല്ലാവർക്കും എപ്പോഴും മികച്ച സിനിമകൾ തന്നെ നൽകുവാൻ സാധിക്കണമെന്നില്ല. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ നിരവധി നല്ല സിനിമകൾ സമ്മാനിച്ചിട്ടുള്ളയാളാണ് ആമിർ ഖാൻ. ഈ സിനിമ മോശമാണെന്ന് കരുതി ആമിർ ചെയ്ത നല്ല കഥാപാത്രങ്ങളെ മറക്കരുത്. ഷാരൂഖ് വ്യക്തമാക്കി