ആപ്പിളിന്റെ ഐഫോണ്‍ വാങ്ങുവാൻ ബാത്ത് ടബ്ബിൽ നിറച്ച നാണയ തുട്ടുകളുമായി യുവാക്കൾ ഷോപ്പിലെത്തി. റഷ്യയിലാണ് ഏവരെയും അൽപ്പം അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. 100,000 റഷ്യൻ റൂബിളിന്റെ നാണയത്തുട്ടുകളാണ് ഇവർ ബാത്ത് ടബ്ബിൽ നിറച്ചത്.
തുടർന്ന് 350 കിലോ ഭാരമുണ്ടായിരുന്ന ബാത്ത് ടബ്ബ് ചുമന്ന് സെൻട്രൽ മോസ്കോയിലെ ഷോപ്പിൽ യുവാക്കളെല്ലാവരും എത്തി. ബാത്ത് ടബ്ബിനുള്ളിൽ നാണയത്തുട്ടുകളുമായി ഇവിടെയെത്തിയ യുവാക്കളെ കണ്ട സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. എന്നാൽ പിന്നീട് ഷോപ്പിലേക്ക് പ്രവേശിക്കുവാനുള്ള അനുവാദം നൽകുകയായിരുന്നു.
യുവാക്കളുടെ പ്രവൃത്തികണ്ട് അമ്പരന്ന് ഷോപ്പിലെ ജീവനക്കാർ ആദ്യമൊന്ന് അമാന്തിച്ചെങ്കിലും പണം സ്വീകരിക്കുവാൻ തയാറായി. ഏകദേശം രണ്ട് മണിക്കൂർ സമയത്തെ പരിശ്രമത്തിനു ശേഷമാണ് ഷോപ്പിലെ ജീവനക്കാർക്ക് പണം എണ്ണി തിട്ടപ്പെടുത്തുവാനായത്. പിന്നീട് ഐഫോണ്‍ എക്സ് എസ് ഇവർക്കു നൽകുകയും ചെയ്തു.