ഒരു പിസയും രണ്ടുഗ്ലാസ് മിൽക്ക് ഷേക്കും കഴിച്ചാൽ 500 യൂറോ സമ്മാനം. കേട്ടിട്ടു കണ്ണുതള്ളാൻ വരട്ടെ. സംഗതി അത്ര ഈസിയല്ല. 32 മിനിട്ടു കൊണ്ട് 32 ഇഞ്ച് വലിപ്പമുള്ള പിസയും രണ്ട് ഗ്ലാസ് മിൽക്ക് ഷേക്കുമാണ് അകത്താക്കേണ്ടത്. അയർലൻഡിലെ ഡബ്ലിനിലുളള ഒരു പിസാ ഷോപ്പിലാണ് സന്ദർശകരെ ആകർഷിക്കുവാൻ ഉടമ ഇത്തരമൊരു വെല്ലുവിളി നടത്തുന്നത്.
മൂന്നു വർഷങ്ങൾക്കു മുമ്പ് 2015ലാണ് കടയുടമ ഈ വാഗ്ദാനം ആരംഭിച്ചത്. പിസ മുഴുവൻ കഴിക്കുന്നയാൾക്ക് പണം നൽകുന്നത് മാത്രമല്ല അദ്ദേഹത്തിന്റെ പക്കൽ നിന്നും ഇതിന്റെ പണം ഈടാക്കില്ലെന്നും ഉടമ പറയുന്നു. എന്നാൽ നാളുകൾ പിന്നിട്ടിട്ടും ഒരാൾക്കു പോലും അദ്ദേഹത്തിന്റെ വെല്ലുവിളിയെ തോൽപ്പിക്കുവാൻ സാധിച്ചില്ല.
ആദ്യം 50 യൂറോയാണ് അദ്ദേഹം വെല്ലുവിളിയിൽ വിജയിക്കുന്നയാൾക്ക് നൽകാമെന്നു പറഞ്ഞ തുക. എന്നാൽ നാളുകൾ പിന്നിട്ടിട്ടും ആർക്കും വിജയിക്കാൻ സാധിക്കാതിരുന്നതിനാൽ 50 യൂറോ 500 യൂറോയായി വർദ്ധിപ്പിക്കുകയായിരുന്നു.
ഇതുവരെ വെല്ലുവിളി സ്വീകരിച്ചു വന്ന് ശ്രമിച്ചു പരാജയപ്പെട്ടവർ 100 പേരാണ്. ആരും ഈ വെല്ലുവിളിയിൽ തന്നെ പരാജയപ്പെടുത്തില്ലെന്നാണ് കടയുടമയുടെ ആത്മവിശ്വാസം. വെല്ലിവിളി ഏറ്റെടുത്ത് ഇനിയും ആളുകൾ ഇവിടെ എത്തുന്നുണ്ടെങ്കിലും ഒരാൾക്കു പോലും 32 ഇഞ്ച് വലിപ്പമുള്ള പിസ കഴിക്കുവാൻ സാധിക്കുന്നില്ല.