പിങ്ക് ലെഗസിക്ക് അഞ്ചു കോടി ഡോളർ(362 കോടി രൂപ). 19 കാരറ്റ് മാത്രമുള്ള ഈ വജ്രത്തിന്റെ വില പിങ്ക് നിറത്തിലുള്ള വജ്രങ്ങളുടെ വിലയിൽ റിക്കാർഡാണ്. ഡി ബിയേഴ്സ് ഖനനകന്പനി ഉടമകളായിരുന്ന ഓപ്പൺ ഹൈമർ കുടുംബത്തിന്റേതായിരുന്നു മുന്പ് ഈ വജ്രം.
ഇന്നലെ ലേലത്തിൽ പിടിച്ചവർ ഇതിന്റെ പേര് വിൻസ്റ്റൺ പിങ്ക് ലെഗസി എന്നാക്കി. ദീർഘചതുരാകൃതിയിലുള്ള ഈ വജ്രം 100 വർഷം മുന്പ് ദക്ഷിണാഫ്രിക്കയിലെ ഒരു ഖനിയിൽനിന്നാണു ലഭിച്ചത്.