കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയെ തടയുമ്പോള്‍ തോല്‍ക്കുന്നത് തൃപ്തി ദേശായി എന്ന വ്യക്തി മാത്രമല്ല, നമ്മുടെ ഭരണഘടനാ സംവിധാനങ്ങള്‍ മൊത്തമാണെന്ന് മുരളി തുമ്മാരുകുടി.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ ഇന്ത്യയിലെ പരമോന്നത നീതി പീഠത്തിന്റെ വിധി അനുസരിച്ച് മുന്‍കൂട്ടി അറിയിച്ചിട്ടാണ് തൃപ്തി ദേശായിയും കൂട്ടരും ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ അവര്‍ക്ക് പുറത്തിറങ്ങാനോ ശബരിമലയിലേക്ക് പോകാനോ പറ്റാത്ത സാഹചര്യമാണെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.