അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ; പി​ഞ്ചുകു​ഞ്ഞി​ന് എ​യിം​സ് ഡേ​റ്റ് ന​ൽ​കി​യ​ത് 2024 ൽ; 57,000 രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും എ​യിം​സ് അ​ധി​കൃ​ത​ർ

ന്യൂ​ഡ​ൽ​ഹി: അ​ടി​യ​ന്ത​ര ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള മൂ​ന്നു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​രു​ന്നി​ന് ശ​സ്ത്ര​ക്രി​യ 2024 ൽ. ​ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ് പി​ഞ്ച് കു​ഞ്ഞി​ന് അ​ഞ്ച് വ​ർ​ഷ​ത്തി​നു ശേ​ഷം 2024 ഫെ​ബ്രു​വ​രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്കു തീ​യ​തി ന​ൽ​കി​യ​ത്. കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ച് മാ​താ​പി​താ​ക്ക​ൾ ഇ​ന്ത്യ ഹാ​ർ​ട്ട് കെ​യ​ർ ഫൗ​ണ്ടേ​ഷ​നെ സ​മീ​പി​ക്കു​ക​യും പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ടു​ത്ത ആ​ഴ്ച ശ​സ്ത്ര​ക്രി​യ​ക്കു തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

ഫ​രീ​ദാ​ബാ​ദ് സ്വ​ദേ​ശി അ​ജ​യ് കു​മാ​റി​ന്‍റെ മ​ക​ൾ നാ​ൻ​സി​ക്കാ​ണ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം പി​ടി​പെ​ട്ട​ത്. ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ​നി​ന്നാ​ണ് എ​യിം​സി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച​ത്. എ​യിം​സി​ൽ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം കു​ട്ടി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ദ്വാ​രം ക​ണ്ടെ​ത്തി. നാ​ൻ​സി​ക്ക് ഉ​ട​ൻ ത​ന്നെ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

ശ​സ്ത്ര​ക്രി​യ​ക്കു 57,000 രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും 2024 ഫെ​ബ്രു​വ​രി​യി​ൽ തീ​യ​തി ന​ൽ​കാ​മെ​ന്നും എ​യിം​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് അ​ത്ര​യും ദി​വ​സം കാ​ത്തു​നി​ൽ​ക്കാ​ൻ ആ​വി​ല്ലാ​യി​രു​ന്നു- അ​ജ​യ് കു​മാ​ർ പ​റ​ഞ്ഞു. ത​ങ്ങ​ൾ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ ഹാ​ർ​ട്ട് കെ​യ​ർ ഫൗ​ണ്ടേ​ഷ​നെ (HCFI ) സ​മീ​പി​ച്ചു. എ​ച്ച്സി​എ​ഫ്ഐ വി​ദ​ഗ്ധ​ർ കു​ട്ടി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്നു ക​ണ്ടെ​ത്തി.

ഇ​തോ​ടെ എ​ച്ച്സി​എ​ഫ്ഐ അ​ധി​കൃ​ത​ർ എ​യിം​സി​ലേ​ക്ക് ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച് എ​ഴു​തി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​യു​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​തി​നു എ​യിം​സ് പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും എ​ച്ച്സി​എ​ഫ്ഐ പ​റ​യു​ന്നു. പി​ന്നീ​ട് ഡ​ൽ​ഹി​യി​ലെ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നാ​ൻ​സി​യെ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​ർ മാ​ലി​ക് ഹാ​ർ​ട്ട് കെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നാ​ൻ​സി​യു​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്.

Related posts