കുഞ്ഞു ജനിച്ചതിനു ശേഷം സാനിയ ആദ്യമായി ജിമ്മില്‍. കഴിഞ്ഞ ദിവസം 32-ാം ജന്മദിനം ആഘോഷിച്ച സാനിയയുടെ ചിത്രം ഭര്‍ത്താവ് ഷൊയ്ബ് മാലിക് പങ്കു വയ്ക്കുകയും ചെയ്തിരുന്നു.സാനിയയുടെയും മകന് ഇസ്ഹാന്റെയും ചിത്രമാണ് ഷൊയ്ബ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സാനിയയുടെ 32ാമത് ജന്മദിന ആഘോഷവേളയില്നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ രസകരമായ കുറിപ്പോടെയാണ് ഷൊയ്ബ് പങ്കുവച്ചത്.
‘എന്റെ മകന് പിറന്നിട്ട് 16 ദിവസം തികയുന്ന അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസ്സുളള ചെറുപ്പക്കാരിയായത്, ഒപ്പം എന്റെ അമ്മായിയമ്മയും. ദൈവത്തിന് നന്ദി,’ ഇതായിരുന്നു ഷൊയ്ബിന്റെ ട്വീറ്റ്. പിറന്നാള്‍ദിനത്തില്‍ ആശംസ നേര്‍ന്ന എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ട് സാനിയയും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ജന്മദിനത്തിന്റെ പിറ്റേന്ന് തന്നെ സാനിയ മറ്റൊരു ചിത്രം കൂടെ പങ്കുവെച്ചു.
ജിമ്മില്‍ വീണ്ടും തിരികെ എത്തിയതിന്റെ ചിത്രമാണ് സാനിയ ഷെയര്‍ ചെയ്തത്. ഇസ്ഹാന് ജനിച്ചതിന് ശേഷം ആദ്യമായാണ് സാനിയ ജിമ്മിലെത്തുന്നത്. ട്വിറ്ററിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ‘മാസങ്ങള്‍ക്ക് ശേഷം, എന്റെ കുഞ്ഞ് വന്നതിന് ശേഷം ഇന്നലെ ആദ്യമായി ജിമ്മിലെത്തി. മിഠായി കടയിലെത്തിയ കുട്ടിയെ പോലെയായിരുന്നു എന്റെ മാനസികാവസ്ഥ. മാനസികമായും ശാരീരികമായും പഴയ നിലയിലെത്തുക എന്നത് വലിയ യാത്രയാണ്. അത് എന്റെ ജന്മദിനത്തില് തന്നെ എന്ത് കൊണ്ട് ആയിക്കൂട,’ സാനിയ ട്വീറ്റ് ചെയ്തു. സാനിയയുടെ ജിംനേഷ്യം ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Went to the gym after weeks/months yesterday first times since I had my baby.. I was excited like a kid in a candy shop 😀 it’s going to be one lonnggg and fun road back mentally and physically !!gotta start somewhere so why not on my birthday 😉 💪🏽 #Day1 pic.twitter.com/Hb54wLoieD
— Sania Mirza (@MirzaSania) November 16, 2018