കുമരകം: കാഞ്ഞിരത്ത് ബൈക്കും കാറും തീവച്ചു നശിപ്പിച്ച കേസിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിർ തെരച്ചിൽ ആരംഭിച്ചു. ബൈക്ക് കത്തിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഉയരം കൂടിയ ഉദേശം 35 വയസ് തോന്നിക്കുന്നയാളാണ് തീ വയ്ക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള തെരച്ചിലിലാണ് പോലീസ്.
മരിയാ സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ പാർക്കു ചെയ്തിരുന്ന ബൈക്കും കാറുമാണ് കത്തി നശിച്ചത്. കോട്ടയം-തിരുവാർപ്പ് റോഡിൽ കാഞ്ഞിരത്തിനു തിരിയുന്ന കവലയ്ക്കുസമീപം ഇന്നലെ പുലർച്ചെ 1.45 നായിരുന്നു സംഭവം. തിരുവാർപ്പ് കിളിരൂർ ഭാഗത്തുചേരിക്കൽ ശശിധരന്റെ മകൻ ജിനീഷ് (34) ന്റെ ബൈക്കും സർപ്പപറന്പിൽ സദാനന്ദന്റെ മകൻ സച്ചി(22)ന്റെ കാറുമാണ് കത്തി ചാന്പലായത്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമോ മറ്റു വൈരാഗ്യങ്ങളോ ഇല്ലെന്നാണു വാഹന ഉടമകളുടെ നിഗമനം
കാർ ഉടമയുടെ വീട്ടിൽ എത്തിക്കാൻ വഴി സൗകര്യമില്ലാത്തതിനാൽ സുഹൃത്തിന്റെ സൂപ്പർ മാർക്കറ്റിന്റെ മുന്നിലായിരുന്നു രാത്രിയിൽ സൂക്ഷിച്ചിരുന്നത്. അടുത്ത ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം മൂലമാണു ബൈക്ക് സൂപ്പർ മാർക്കറ്റിന്റെ മുറ്റത്തു വച്ചിരുന്നത്.