ശബരിമല: തീർഥാടനകാലം ആരംഭിച്ചിച്ചിട്ട് ആദ്യഞായറാഴ്ചയായിരുന്നിട്ടും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവ് അനുഭവപ്പെട്ടു.
തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായതിനേത്തുടർന്ന് അരവണയുടെയും ഉണ്ണിയപ്പത്തിന്റെയും ഉത്പാദനവും ദേവസ്വം ബോർഡ് കുറച്ചു. പ്രതിദിനം രണ്ടുലക്ഷം അരവണ കണ്ടെയ്നറുകളാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇത് ഒരു ലക്ഷമായി കുറച്ചു.
27 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായിട്ടുണ്ട്. അപ്പത്തിന്റെ ഉത്പാദനവും ഗണ്യമായി കുറച്ചിട്ടുണ്ട്. തീർഥാടകരുടെ എണ്ണത്തിൽ കുറവ് വന്നതിനാൽ നെയ്യഭിഷേകവും കുറഞ്ഞിരിക്കുകയാണ്. സന്നിധാനത്ത് തിരക്ക് ഇല്ലായിരുന്നിട്ടും പോലീസ് നിലയ്ക്കലിലും പന്പയിലും തീർഥാടകർക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്.
നിശ്ചിത സമയത്ത് മാത്രമാണ് തീർഥാടകരെ സന്നിധാനത്തേക്ക് അയച്ചിരുന്നത്. അതിനിടെ ശബരിമലയിൽ പകൽ സമയത്തെ നെയ്യഭിഷേകത്തിനുള്ള സമയം അരമണിക്കൂർ വർധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. പകൽ സമയത്തെ പോലീസ് നിയന്ത്രണത്തിന് അയവ് വരുത്തിയ
പശ്ചാത്തലത്തിലാണ് നെയ്യഭിഷേകത്തിനുള്ള സമയം വർധിപ്പിച്ചത്.