അന്പലപ്പുഴ: കാപ്പിത്തോടിന്റെ നവീകരണത്തിനായി 20 കോടിയുടെ പദ്ധതി തയാറാക്കിയതായി മന്ത്രി ജി. സുധാകരൻ പറഞ്ഞു. വീതി കൂട്ടി ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുനർനിർമിക്കുന്ന എസ്.എൻ. കവല – കഞ്ഞിപ്പാടം റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ മുതൽ കാക്കാഴത്തുകൂടി പൂക്കൈത ആറുവരെയുള്ള കാപ്പിത്തോട് മുഴുവനായും പുനർനിർമിക്കും. കൈയേറ്റങ്ങൾ വികസനത്തിനായി വിട്ടുനൽകണം. അതിനു കഷ്ടനഷ്ടങ്ങൾ ഉണ്ടാകാം. സർക്കാർ അത് നൽകേണ്ടതില്ല. എന്നാൽ അതു വഹിക്കുന്നതിനെക്കുറിച്ചും ചിന്തിക്കും.
ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാതിരുന്നതാണ് സർക്കാർ ഭൂമികൾ കൈയേറുന്നത്. 22 കിലോ മീറ്റർ നീളത്തിൽ 160 കോടിരൂപ മുടക്കിയാണ് എസി റോഡ് നവീകരിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. അഞ്ചു കിലോമീറ്ററോളം നീളത്തിലും എട്ടുമീറ്റർ വീതിയിലുമാണ്