കൊച്ചി: സംവിധായകന് വി.എ. ശ്രീകുമാര്‍ മേനോന് എസ്കലേറ്ററില്‍ നിന്നും വീണ് പരിക്കേറ്റു. നവംബർ പതിനേഴിന് രാത്രി മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ വച്ചാണ് അപകടമുണ്ടായത്. എസ്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ചാണ് വീണത്.
താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ടെന്നാണ് വിവരം. തുടര്‍ന്ന് ഇദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.ചൊവ്വാഴ്ച ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കും വിധേയനാക്കുമെന്നാണ് വിവരം.
ശ്രീകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചയിലേറെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.