മലയാള സിനിമയിലെ പ്രവണതയാണ് വിവാഹശേഷം നടിമാര്‍ അഭിനയരംഗത്തു നിന്നും വഴിമാറുന്നത്. പലരും വിവാഹത്തിനുമുമ്പ് കഴിയുന്നത്ര സിനിമകളില്‍ അഭിനയിച്ച് വിവാഹം കഴിച്ച് പണി അവസാനിപ്പിക്കുകയാണ്. ഇപ്പോള്‍ ഇതിനെതിരേ നടന് വിജയരാഘവന്റെ പ്രസ്താവനയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്.
വിവാഹ ശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് ദയവ് ചെയ്ത് പറയരുതെന്ന് വിജയരാഘവന് പറഞ്ഞു. സിനിമയിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചിട്ട് വിവാഹത്തോടെ എന്തോ മോശം പണി ചെയ്ത പോലെ അഭിനയം നിര്‍ത്തുന്നുവെന്ന് പറയുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ല.
സിനിമയില്‍ ഉള്ളവരെല്ലാം മോശക്കാരാണെന്നും വിവാഹ ശേഷം വരാന്‍ പറ്റാത്ത സ്ഥലമാണെന്നും പറയുന്ന പോലെയാണ് വിവാഹ ശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് പറയുന്നതെന്നും വിജയരാഘവന് വ്യക്തമാക്കി. തനിക്ക് ഇനി ഒരു ജന്മമുണ്ടായാലും നടനായി തന്നെ ജനിക്കണമെന്നാണ് ആഗ്രഹമെന്നും വിജയരാഘവന് പറഞ്ഞു.