കോഴഞ്ചേരി: മുഖ്യമന്ത്രി വ്യാപാരികളോട് വാക്കു പാലിക്കണമെന്ന് ആന്റോ ആന്റണി എംപി. വ്യാപാരി വ്യവസായി ഏകോപന സമിതി കോഴഞ്ചേരി യൂണിറ്റ് വിശേഷാല്‍ പൊതുയോഗം വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും മുഖ്യ മന്ത്രി പ്രഖ്യാപിച്ച പലിശരഹിത വായ്പ ലഭിക്കാത്തതും ഇന്‍ഷ്വറന്‍സ് തുക നിസാരകാര്യങ്ങള്‍ പറഞ്ഞ് നല്‍കാത്തതും പ്രളയദുരന്ത ജില്ലയായി പ്രഖ്യാപിച്ചിട്ടും വായ്പ നല്കാന് മടികാണിക്കുന്ന ബാങ്കിന്റെ നടപടിയും വ്യാപാരികളുടെ ജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടും പ്രളയത്തില്‍ കടകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിന് പോലും യാതൊരു സഹായവും വ്യാപാരികള്‍ക്ക് ലഭിച്ചില്ല. നാടിന്റെ വികസനത്തില്‍ പ്രധാന പങ്കാളികളായ വ്യാപാരികളെ മൂന്നാം തരക്കാരായി കാണുകയാണ് സര്‍ക്കാര്‍ ചെയ്തത്.
വ്യാപാരികള്‍ക്ക് കുടുംബവും കുട്ടികളും അവരുടെ വിദ്യാഭ്യാസവും കുടുംബാംഗങ്ങളുടെ ദൈനംദിന ജീവിതചെലവുകളും പ്രളയം ദുരിതമാക്കിയ സാഹചര്യത്തില്‍ പല കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്കി വ്യാപാരികളെ ദുരിതത്തില്‍ നിന്ന് രക്ഷിക്കണമെന്നും എംപി പറഞ്ഞു.
ആന്റണി