മണ്ണാർക്കാട്: മണ്ണാർക്കാട് നഗരത്തിന് സമാന്തര റോഡായ ആശുപത്രിപ്പടി രജിസ്ട്രാഫീസ് നടമാളികറോഡിലൂടെ മാലിന്യം ഒഴുകുന്നത് റോഡിലൂടെ.മണ്ണാർക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് സമീപത്ത് കൂടി ഒഴുകുന്ന അഴുക്കുചാൽ നിറഞ്ഞുകവിഞ്ഞതിനെ തുടർന്നാണ് മാലിന്യം ഒന്നാകെ റോഡിലൂടെ ഒഴുകുന്നത് .
പ്രദേശത്തുകൂടി മാലിന്യം ഒഴുകി പോകുന്നത് കാരണം കടുത്ത പാരിസ്ഥിതിക,ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ആണ് ഉള്ളത്. ദിനംപ്രതി കുട്ടികളുൾപ്പടെ നൂറുകണക്കിനാളുകളാണ് ഈറോഡ് വഴി നടന്നു പോകുന്നത് . ഇവർക്കെല്ലാഈമാലിന്യം താണ്ടി വേണം പോകാൻ. ഇത് പല അസുഖങ്ങളും പടർന്നുപിടിക്കുന്നതിനും കാരണമാകും.
ഏതാനും മാസങ്ങൾക്കുമുന്പാണ് ഈ മേഖലയിൽ അഴുക്കുചാൽ വൃത്തിയാക്കിയത്. എന്നാൽ വീണ്ടും പഴയ പടിയിലേക്ക് ആകുകയാണ് ഉണ്ടായത് .ഇത് തികച്ചും പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നത് .ഏതാനും മാസങ്ങൾക്ക് മുന്പുണ്ടായ ശക്തമായ മഴയിൽ പ്രദേശത്തെ അഴുക്കുചാലിൽ നിറയുകയായിരുന്നു .
കല്ലും മണ്ണും വന്ന് നിറയുകയായിരുന്നു പിന്നീട് അതിലൂടെ മാലിന്യം ഒഴുകിപ്പോകാത്ത അവസ്ഥയായി.സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലുകളിൽനിന്നും വീടുകളിൽ നിന്നും ഒഴുകിവരുന്ന മാലിന്യം ഒന്നാകെ ഈ അഴുക്കു ചാലിലൂടെയാണ് ഒഴുകി വരുന്നത് . ഇവ ഒന്നാകെ പോസ്റ്റ് ഓഫീസ് പരിസരത്ത് എത്തുന്പോൾ അഴുക്കുചാൽ തകർന്നത് കാരണം റോഡിലൂടെ ഒഴുകുകയാണ്.
രൂക്ഷമായ ദുർഗന്ധവും ഈവെള്ളത്തിന് ഉള്ളതായി നാട്ടുകാർ പറഞ്ഞു. സാധാരണയായി ഏതാനും മാസങ്ങൾക്കിടയിൽ മണ്ണാർക്കാട് നഗരസഭ അഴുക്കുചാലുകൾ വൃത്തിയാക്കുന്നതാണ്. എന്നാൽ ഈ വർഷം അതിൽ കാര്യമായ തടസം നേരിടുന്നുണ്ട് . നാട്ടുകൾ മുതൽ താണാവ് നടക്കുന്ന ദേശീയപാത വികസന ഭാഗമായി ദേശീയപാതയിലെ അഴുക്കുചാലുകൾ അവർ നന്നാക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ചെറിയ റോഡുകളിലെയും ചാലുകൾ അവർ വൃത്തിയാക്കുന്ന മിഥ്യാധാരണയാണ് നഗരസഭയ്ക്ക് ഉള്ളത് എന്ന് സംശയമുണ്ട്. അടിയന്തരമായി മണ്ണാർക്കാട് നഗരസഭ ഇടപെട്ട് അടഞ്ഞുകിടക്കുന്ന അഴുക്കുചാലുകൾ വെള്ളം ഒഴുകി പോകുന്ന രീതിയിൽ നന്നാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.