നെ​ത​ര്‍ല​ന്‍ഡ്‌​സ് സെ​മി​യി​ല്‍

ബ​​​​ര്‍ലി​​​​ന്‍: അ​​​​വ​​​​സാ​​​​ന അ​​​​ഞ്ചു മി​​​​നി​​​​റ്റി​​​​ല്‍ ര​​​​ണ്ടു ഗോ​​​​ള​​​​ടി​​​​ച്ച് നെ​​​​ത​​​​ര്‍ല​​​​ന്‍ഡ്‌​​​​സ് യു​​​​വേ​​​​ഫ നേ​​​​ഷ​​​​ന്‍സ് ലീ​​​​ഗ് സെ​​​​മി ഫൈ​​​​ന​​​​ലി​​​​ല്‍. മ​​​​ത്സ​​​​ര​​​​ത്തി​​​ന്‍റെ ആ​​​​ദ്യ 20 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ല്‍ ര​​​​ണ്ടു ഗോ​​​​ള​​​​ടി​​​​ച്ച് മു​​​​ന്‍ ലോ​​​​ക ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യ ജ​​​​ര്‍മ​​​​നി ജ​​​​യ​​​​ത്തി​​​​ലേ​​​​ക്കെ​​​​ന്നു തോ​​​​ന്നി​​​​ച്ചി​​​​ട​​​​ത്താ​​​​ണ് തി​​​​രി​​​​ച്ച​​​​ടി​​​​ച്ച് സ​​​​മ​​​​നി​​​​ല​ പി​​​ടി​​​ച്ച് ഓ​​​​റ​​​​ഞ്ചു​​​​പ​​​​ട കു​​​​തി​​​​ച്ച​​​​ത്.

ഇ​​​​തോ​​​​ടെ ലീ​​​​ഗ് എ​​​​യി​​​​ലെ ഗ്രൂ​​​​പ്പ് ഒ​​​​ന്നി​​​​ല്‍നി​​​​ന്ന് ഒ​​​​രു ജ​​​​യം പോ​​​​ലു​​​​മി​​​​ല്ലാ​​​​ത്ത ജ​​​​ര്‍മ​​​​നി ലീ​​​​ഗ് ബി​​​​യി​​​​ലേ​​​​ക്കു ത​​​​രം​​​​താ​​​​ഴ്ത്ത​​​​പ്പെ​​​​ട്ടു. ലോ​​​​ക ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യ ഫ്രാ​​​​ന്‍സ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​വു​​​​മാ​​​​യി ലീ​​​​ഗ് എ​​​​യി​​​​ല്‍ തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്തു. നെ​​​​ത​​​​ര്‍ല​​​​ന്‍ഡ്‌​​​​സി​​​​നും ഫ്രാ​​​​ന്‍സി​​​​നും ഏ​​​​ഴു പോ​​​​യി​​​​ന്‍റ് വീ​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ഇ​​​​രു​​​​ടീ​​​​മും ത​​​​മ്മി​​​​ലു​​​​ള്ള മ​​​​ത്സ​​​​ര​​​ഫ​​​​ല​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​യി​​​രു​​​ന്നു നെ​​​​ത​​​​ര്‍ല​​​​ന്‍ഡ്‌​​​​സ് സെ​​​​മി​​​​യി​​​​ല്‍ ക​​​​ട​​​​ന്ന​​​​ത്.

നെതർലൻഡ്സിനെ കൂടാതെ ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് ടീമുകൾ സെമിയിലെത്തി. 90-ാം മി​​​​നി​​​​റ്റി​​​​ല്‍ വി​​​​ര്‍ജി​​​​ല്‍ വാ​​​​ന്‍ ഡി​​​​കി​​​​ന്‍റെ ത​​​​ക​​​​ര്‍പ്പ​​​​ന്‍ ക്ലോ​​​​സ് റേ​​​​ഞ്ച​​​​റി​​​​ലൂ​​​​ടെ​​​​യാ​​​​ണു സ​​​​ന്ദ​​​​ര്‍ശ​​​​ക​​​​ര്‍ സ​​​​മ​​​​നി​​​​ല പി​​​​ടി​​​​ച്ച​​​​ത്. ഇ​​​​തി​​​​നു മു​​​​മ്പ് ക്വി​​​​ന്‍സി പ്രോ​​​​മെ​​​​സ് 85-ാം മി​​​​നി​​​​റ്റി​​​​ല്‍ ഒ​​​​രു ഗോ​​​​ള്‍ മ​​​​ട​​​​ക്കി​​​​യി​​​​രു​​​​ന്നു. സ്വ​​​​ന്തം കാ​​​​ണി​​​​ക​​​​ളു​​​​ടെ മു​​​​ന്നി​​​​ലി​​​റ​​​ങ്ങി​​​യ ജ​​​​ര്‍മ​​​​നി​​​​യെ ടി​​​​മോ വെ​​​​ര്‍ണ​​​​ര്‍ (9-ാം മി​​​​നി​​​​റ്റ്), ലെ​​​​റോ​​​​യ് സെ​​​​ന്‍ (19-ാം മി​​​​നി​​​​റ്റ്) എ​​​​ന്നി​​​​വ​​​​ര്‍ തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു പ്ര​​​​ധാ​​​​ന ടൂ​​​​ര്‍ണ​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ല്‍ യോ​​​​ഗ്യ​​​​ത നേ​​​​ടാ​​​​തെ പോ​​​​യ നെ​​​​ത​​​​ര്‍ല​​​​ന്‍ഡ്‌​​​​സ് പു​​​​തി​​​​യ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ന്‍ റൊ​​​​ണാ​​​​ള്‍ഡ് കോ​​​​മ​​​​ന്‍റെ കീ​​​​ഴി​​​​ല്‍ മു​​​ന്നേ​​​റ്റ​​​ത്തി​​​ന്‍റെ പാ​​​​ത​​​​യി​​​​ലാ​​​​ണ്. ലീ​​​​ഗ് ബി​​​​യി​​​​ല്‍ ചെ​​​​ക് റി​​​​പ്പ​​​​ബ്ലി​​​​ക് 1-0ന് ​​​​സ്ലോ​​​​വാ​​​​ക്യ​​​​യെ​​​​യും ലീ​​​​ഗ് സി​​​​യി​​​​ല്‍ നോ​​​​ര്‍വേ 2-0ന് ​​​​സൈ​​​​പ്ര​​​​സി​​​​നെ​​​​യും ലീ​​​​ഗ് ഡി​​​​യി​​​​ല്‍ ജോ​​​​ര്‍ജി​​​​യ 2-1ന് ​​​​ക​​​​സാ​​​​ഖി​​​​സ്ഥാ​​​​നെയും തോ​​​​ല്‍പ്പി​​​​ച്ചു.

Related posts