തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ ആർഎസ്എസ് നേതാവ് ആർ. രാജേഷിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. എറണാകുളത്തെ മലയാറ്റൂർ ആയുർവേദ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റായ രാജേഷിനെതിരേ ജില്ലാ മെഡിക്കൽ ഓഫീസറാണ് നടപടിയെടുത്തത്.
ഞായറാഴ്ച രാത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിന് രാജേഷ് ഉൾപ്പെടെ 69 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ തിങ്കളാഴ്ച 14 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തിരുന്നു. എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള രാജേഷ് ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയാണ്