അന്പലപ്പുഴ: വാടക്കൽ കടലിൽ കാണാതായ വിനയ് (14) നായുള്ള തെരച്ചിൽ പുലർച്ചെ ആറോടെ പുനരാരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ 12 ഓളം ബോട്ടുകളും, അഴീക്കലിൽ നിന്നെത്തിയ ഫിഷറീസിന്റെ ബോട്ടും തെരച്ചിൽ തുരുകയാണ്.
ഇന്നലെ നാലോടെ കൂട്ടുകാരുമൊത്ത് വാടക്കൽ അറപ്പപ്പൊഴിയിൽ കുളിക്കുന്പോൾ ഒഴുക്കിൽപ്പെട്ടാണ് പറവൂർ വേളെപറന്പിൽ ജോർജിന്റെ മകൻ വിനയ് കടലിൽ കാണാതായത്. ഉടൻ തന്നെ മത്സ്യതൊഴിലാളികൾ വള്ളങ്ങളിൽ തെരിച്ചിൽ ആരംഭിച്ചിരുന്നു.
രാത്രി ഏഴോടെ നിർത്തിയ തെരച്ചിൽ പുലർച്ചെ വീണ്ടും ആരംഭിച്ചു. കോസ്റ്റൽ പോലീസും, പുന്നപ്ര പോലീസും, ഫയർ ഫോഴ്സും സ്ഥലത്ത് തെരച്ചിലിൽ സഹായിക്കുന്നുണ്ട്. ഇന്നലെ തഹസീൽദാർ ആശാ ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഉദ്യേഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ് വിനയ്.