അടൂർ: അയ്യപ്പൻമാർ സച്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ചുക്കുകാപ്പിയുമായി അടൂർ ജനമൈത്രി പോലീസ്. കഴിഞ്ഞ വർഷം മണ്ഡലകാലം ആരംഭിച്ചതുമുതൽ ജനമൈത്രി പോലീസും സമിതിയും ചേർന്ന് നടത്തിയ ചുക്കുകാപ്പി വിതരണം മണ്ഡലകാലം തീരുന്നതുവരെ നീണ്ടു നിന്നിരുന്നു. ഇത് മൂലം വാഹനാപകടങ്ങൾ ഒരു പരിധി വരെ തടയുന്നതിന് സഹായിച്ചുവെന്നാണ് വിലയിരുത്തൽ.
വ്യാപാര സ്ഥാപനങ്ങൾ, ക്ലബുകൾ, യുവജന സംഘടനകൾ, വനിതാ സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെയാണ് ചുക്കുകാപ്പി വിതരണം നടക്കുന്നത്. ആദ്യ ദിനമായ തിങ്കളാഴ്ച മഹാത്മ ജനസേവന കേന്ദ്രത്തിന്റെ എ സഹകരണത്തോടെയാണ് ചുക്കുകാപ്പി വിതരണം ആരംഭിച്ചത്.
ഇത്തവണ ജനമൈത്രി യൂത്ത് ക്ലബിന്റെ സഹകരണവും കൂടി ലഭ്യമാകുന്ന ചുക്കുകാപ്പി വിതരണം അടൂർ ഡിവൈഎസ്പി ആർ. ജോസ് ഉദ്ഘാടനം ചെയ്തു. സിഐ ജി.സന്തോഷ് കുമാർ, എസ്ഐ രമേശ്, ജനമൈത്രി സിആർഒ ജി.സുരേഷ് കുമാർ, എസ് സിസിപിഒ പ്രകാശ്,രാജേഷ് തിരുവല്ല, കോടിയാട്ട് രാമചന്ദ്രൻ, ഹർഷൻ, പ്രദീപ് കുമാർ, ജോർജ് മുരിക്കൻ, സൈമൺ അലക്സാണ്ടർ മുതലാളി എന്നിവർ പ്രസംഗിച്ചു.