പരിയാരം: കാറ്റൊന്നു വീശിയാൽ മൂഴിക്കകടവ് ഇരുട്ടിലാകും. പിന്നെ ചിലപ്പോൾ ദിവസങ്ങൾ കഴിയണം വൈദ്യുതി എത്താൻ. വൈദ്യുതി ഓഫീസിൽ വിളിച്ചാൽ ഫോണ് കിട്ടില്ല. ഫോണ് എടുത്താലും ജീവനക്കാർ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ്.
നിലവിൽ കടുങ്ങാട് ഇലവൻ കെ.വി ട്രാൻസ്ഫോമർ വഴിയാണ് മൂഴിക്കടവിൽ വൈദ്യുതി എത്തുന്നത്. പരിയാരം പള്ളിയുടെ അടുത്തുള്ള കൊല്ലാറ ട്രാൻസ്ഫോമറിൽ നിന്നും മൂഴിക്കകടവ് ട്രാൻസ്ഫോമറിലേക്ക് 10 പോസ്റ്റ് മാറ്റിയാൽ 11 കെ.വി. ലൈൻ മൂഴിക്കകടവിലേക്ക് കിട്ടും.
കടുങ്ങാട് ഇലവൻ കെ.വി ട്രാൻസ്ഫോമറിൽനിന്നും പാടം വഴിയാണ് ലൈൻ പോകുന്നത്. ഇതിനാൽ രാത്രികാലങ്ങളിൽ വൈദ്യുതി വിതരണം നിലച്ചാൽ ജീവനക്കാർ വരില്ല. നാട്ടുകാർ ജനപ്രതിനിധികൾക്കും കെഎസ്ഇബി അധികൃതർക്കും നിവേദനം നല്കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.